Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൃഷ്ണാ നീയറിയുമോ എന്നെ…

ഷൊര്‍ണൂരില്‍ നിന്ന് ഒരു പിതാവ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തന്റെ മകളുമൊത്ത് കൊച്ചിയിലേയ്‌ക്ക് പുറപ്പെട്ടു. വളര്‍ന്നു വലുതാകുമ്പോള്‍ തന്റെ പ്രിയ പുത്രിയും മഞ്ജുവിനെപ്പോലെ നൃത്തം ചെയ്യണമെന്ന് കലാസ്‌നേഹിയായ ആ പിതാവ് സ്വപ്‌നം കണ്ടിരുന്നു! സൗമ്യ സതീഷിന്റെ വിജയകഥ അതിനാല്‍ തന്റെ പിതാമഹനുള്ള ആത്മനിര്‍ഭരമായൊരു ഉപഹാരമെന്നു പറയാനാണ് കലാകാരി ഇഷ്ടപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 02:37 pm IST
in Varadyam

വിജയ് സി. എച്ച്‌

മികച്ച ചലച്ചിത്രത്തിനുള്ള സ്വര്‍ണ്ണകമലം ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംഗീതസാരമായ ‘ശങ്കരാഭരണം’ എന്ന പ്രശസ്ത തെലുഗു ചലച്ചിത്രത്തിലെ കഥാമുഹൂര്‍ത്തങ്ങള്‍ക്ക് നൃത്തഭാഷ്യം നല്‍കിയ നായിക മഞ്ജു ഭാര്‍ഗവി ഒരു നൃത്ത പരിപാടിയുമായി എത്തുന്നതറിഞ്ഞ്, ഷൊര്‍ണൂരില്‍ നിന്ന് ഒരു പിതാവ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തന്റെ മകളുമൊത്ത് കൊച്ചിയിലേയ്‌ക്ക് പുറപ്പെട്ടു. വളര്‍ന്നു വലുതാകുമ്പോള്‍ തന്റെ പ്രിയ പുത്രിയും മഞ്ജുവിനെപ്പോലെ നൃത്തം ചെയ്യണമെന്ന് കലാസ്‌നേഹിയായ ആ പിതാവ് സ്വപ്‌നം കണ്ടിരുന്നു! സൗമ്യ സതീഷിന്റെ വിജയകഥ അതിനാല്‍ തന്റെ പിതാമഹനുള്ള ആത്മനിര്‍ഭരമായൊരു ഉപഹാരമെന്നു പറയാനാണ് കലാകാരി ഇഷ്ടപ്പെടുന്നത്.  

ഏപ്രില്‍ 29-ന് ലോക നൃത്തദിനം വന്നെത്തുമ്പോള്‍, കലാകേരളത്തിന്റെ രംഗൈശ്വര്യങ്ങളില്‍ ഒരാളും, കൊച്ചിയിലെ ഭരത കലാമന്ദിരത്തിലെ മുഖ്യ നൃത്താദ്ധ്യാപികയുമായ സൗമ്യയുടെ നൃത്തജീവിതം കലാസ്‌നേഹികള്‍ക്ക് വലിയ പ്രചോദനമാണെന്നതില്‍ സംശയമില്ല. നര്‍ത്തകിയുമായുള്ള സംഭാഷണത്തില്‍ നിന്ന്:  

കലകള്‍ ശ്വസിച്ച കുട്ടിക്കാലം  

ഷൊര്‍ണൂരും ഒറ്റപ്പാലവും ഉള്‍പ്പെട്ടിരുന്ന പഴയ നാട്ടുരാജ്യമായ വള്ളുവനാടിന്റെ സംസ്‌കൃതി പൊതുജീവിതത്തിന് ആവേശം പകരുന്നൊരു പ്രദേശത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. നിളാതട സംസ്‌കാരവും നാടന്‍ കലകളും തോല്‍പാവക്കൂത്ത് വരെയുള്ള പരമ്പരാഗത ആചാരങ്ങളുമാണ് എന്റെ ബാല്യത്തിന് അകമ്പടി നിന്നത്. കവളപ്പാറ സ്വരൂപവും ചരിത്രമുറങ്ങുന്ന അതിന്റെ തട്ടകവുമാണ് കൃത്യമായ എന്റെ ജന്മസ്ഥലം. കവിയും തുള്ളല്‍ സാഹിത്യത്തിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ പിറവി കൊണ്ടും, നാട്യശാസ്ത്ര പണ്ഡിതനായിരുന്ന മാണി മാധവ ചാക്യാരുടെ സാന്നിദ്ധ്യം കൊണ്ടും കീര്‍ത്തികേട്ട കിള്ളിക്കുറിശ്ശിമംഗലവും നിലകൊള്ളുന്നതിനാല്‍ ഇവിടം ഒരു സാംസ്‌കാരിക കേന്ദ്രം. റേഡിയോ നാടക കലാകാരനായിരുന്ന പിതാവും, സുകുമാര കലകളെ നെഞ്ചിലേറ്റിയിരുന്ന മാതാവും എന്റെ നര്‍ത്തന വഴികളിലെ നൈത്തിരി വെട്ടമായിമാറി. സ്വാഭാവികമായും, നാട്ടിലെ സ്‌കൂള്‍-കോളേജ് പഠനകാലം കടന്നുപോയത് നൃത്തനൃത്ത്യ പരിശീലനങ്ങള്‍ക്കും അവതരണങ്ങള്‍ക്കും ഒപ്പമായിരുന്നു.  

സ്‌കൂള്‍ പഠനവും ചുവടുവയ്‌ക്കലുമൊക്കെ ആരംഭിക്കുന്നതിനു മുന്നെത്തന്നെ ഞാന്‍ നാട്യരംഗത്ത് എത്തിയിരുവെന്ന് ഓര്‍ക്കുമ്പോള്‍, ചാരിതാര്‍ത്ഥ്യം തോന്നാറുണ്ട്. അച്ഛന്‍ അഭിനയിച്ചിരുന്ന ഒരു നൃത്യനാടകത്തില്‍, ശകുന്തളയുടെ പുത്രനായ സര്‍വദമനന്റെ വേഷമിട്ടുകൊണ്ടാണ് ഞാന്‍ വേദിയില്‍ കന്നിപ്രകടനം നടത്തിയത്! വിശ്വാമിത്രനോ മേനകയോ ശകുന്തളയോ ദുഷ്യന്തനോ ആരെന്ന് ശരിയാംവണ്ണം അറിയും മുമ്പെ ഞാനവരുടെ ഇളം തലമുറക്കാരനായി! പലരുമെന്നെ പ്രകീര്‍ത്തിച്ചു സംസാരിച്ചത് ഞാനിന്നും ഓര്‍ക്കുന്നു.  

ദേശീയ മോഹിനിയാട്ട   ശിബിരം  

1993-ല്‍, കേരള സംഗീത നാടക അക്കാദമി തൃശ്ശൂരില്‍ സംഘടിപ്പിച്ച ദേശീയ മോഹിനിയാട്ട ശിബിരത്തിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഈ നൃത്ത ശാഖയുടെ ഉള്ളറകള്‍ കാണാനുള്ള അവസരമൊരുക്കി. മോഹിനിയാട്ടത്തിലെ ഇതിഹാസങ്ങളായി പിന്നീട് മാറിയ 25 യുവപ്രതിഭകളായിരുന്നു ഈ കോഴ്‌സില്‍ പങ്കെടുത്തത്. മേതില്‍ ദേവിക, പോം പി. ആചാരി, കവിതാ കൃഷ്ണകുമാര്‍, മായാ വിനയന്‍, മിനി പ്രമോദ്, പ്രിയാ ബാബു മുതലായവര്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഡോ. കനക് റെലെ, കലാമണ്ഡലം ക്ഷേമാവതി, ഭാരതി ശിവജി എന്നിവര്‍ പ്രഭാഷണങ്ങള്‍ നല്‍കാനെത്തി. കലാമണ്ഡലം സുഗന്ധിയായിരുന്നു പരിശീലനക്കളരിയിലെ മുഖ്യസംഘാടകയും നൃത്തസംവിധായകയും. വിജ്ഞാനപ്രദമായ സംവാദങ്ങളാണ് അരങ്ങേറിയത്. പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കാരങ്ങളിലൂടെ പ്രാവര്‍ത്തികമാക്കി. അടവുകളിലും അഭിനയത്തിലും ആഹാര്യത്തിലും നിലനിന്നിരുന്ന വിവിധ രീതികളെക്കുറിച്ച് ആഴത്തില്‍ അവഗാഹം നേടാനായി. സാഹിത്യ കൃതികള്‍ക്ക് നൃത്തഭാഷ്യം നല്‍കുന്ന അനുക്രമങ്ങള്‍ വിശദീകരിക്കുന്ന ക്ലാസ്സുകള്‍ ഞങ്ങള്‍ക്ക് തുറന്നുതന്നത് വിശാലമായൊരു കലാവീഥിയാണ്.  

കാരണവത്തിയില്‍ നിന്ന് കുച്ചിപ്പുടി  

മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും കൂടെനില്‍ക്കുന്ന കുച്ചിപ്പുടി, കലാമണ്ഡലം മോഹന തുളസിയില്‍ നിന്ന് നേരിട്ടഭ്യസിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രശസ്ത കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യത്തില്‍നിന്നും, നമ്മുടെ ഗുരുശ്രേഷ്ഠരായ രാജരത്‌നം പിള്ള, ചിന്നമ്മുഅമ്മ മുതലായവരില്‍നിന്നും ഈ നൃത്തശാഖ സ്വായത്തമാക്കിയവരാണ് ഗുരു മോഹന തുളസി. ആന്ധ്രയില്‍ ജന്മംകൊണ്ട കുച്ചിപ്പുടി കേരളത്തില്‍ ജനകീയമാക്കിയതില്‍ തുളസിയമ്മയുടെ പങ്ക് അതുല്യമാണ്. അര നൂറ്റാണ്ടിലേറെയായി കുച്ചിപ്പുടി ചുവടുകള്‍ക്ക് മാസ്മരിക മാനം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു ഗുരുവിന്റെ നിര്‍ദ്ദേശപ്പടിയുള്ള ശിക്ഷണം, മറ്റു രണ്ടു നൃത്തങ്ങളിലുമുള്ള മെയ്‌വഴക്കം എനിക്ക് മൂന്നാമത്തെതിലും നേടിത്തന്നു. കലാതിലകം നേടിയ വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ഫോട്ടോ മാധ്യമങ്ങളില്‍ കണ്ട് കിള്ളിക്കുറിശ്ശിമംഗലത്തു നിന്ന് എന്നെ തേടിയെത്തിയ സതീഷുമായുള്ള വിവാഹവും ഹ്രസ്വകാല വിദേശവാസവും, കൊച്ചിയിലേക്കുള്ള താമസമാറ്റവും സ്വന്തമായൊരു നൃത്തകേന്ദ്രമെന്ന എന്റെ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരവും കുച്ചിപ്പുടിയോടെ ലഭിച്ച നൃത്ത മേഖലയിലെ സമഗ്രതയുമായി എന്തൊക്കെയൊ ബാന്ധവമുണ്ട്.  

ഭരത കലാമന്ദിരം  

ചെറിയ രീതിയില്‍ ആരംഭിച്ച ‘ഭരത കലാമന്ദിരം’ ഇപ്പോള്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടു. സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ‘ഭരതം മോഹനം’ എന്ന മോഹിനിയാട്ട കലാവിരുന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത്, നൃത്തകേന്ദ്രത്തിന് ആശംസകള്‍ നേര്‍ന്നു. മഹാമാരിക്കാലത്തും നൃത്താദ്ധ്യാപനം സജീവമാക്കിയ വിദ്യാര്‍ത്ഥികളാണ് എന്റെ കലാസ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തി. എല്ലാ നൃത്തങ്ങളും ഞാന്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിന്റെ തനതായ മോഹിനിയാട്ടമാണ് എന്റെ ഫസ്റ്റ് ലവ്! എന്നാല്‍, പുതിയ തലമുറയ്‌ക്ക് കൂടുതല്‍ ഇഷ്ടം ഭരതനാട്യമാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അതാണ് അന്വേഷിച്ചു വരുന്നത്. മോഹിനിയാട്ടം വിളംബിതമായതെന്നും, കുച്ചിപ്പുടിയില്‍ കിണ്ണത്തില്‍ കയറണമെന്നുമുള്ള പരാതികളുണ്ടല്ലോ! നൃത്തരൂപം ഏതായാലും എന്റെ ശിക്ഷണ രീതി ചിട്ടയോടുകൂടിയതാണ്. ശാസ്ത്രീയ നൃത്തങ്ങളില്‍ അപഥ്യമായ പ്രവണതള്‍ക്ക് സ്ഥാനമില്ല!  

കാവ്യാവിഷ്‌കാരങ്ങള്‍  

ധാരാളം കവിതകള്‍ക്ക് നാട്യരൂപം ചിട്ടപ്പെടുത്തി വേദികളില്‍ സ്വയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അവയില്‍ ചിലത് നിത്യഹരിതമാണ്. രണ്ടുമൂന്നെണ്ണം ശരിയ്‌ക്കും പരിപാവനമായ സ്മരണകള്‍. അക്കിത്തത്തിന്റെയും സുഗതകുമാരി ടീച്ചറുടെയും എസ്. രമേശന്‍ നായരുടെയും വേര്‍പാടുകള്‍ നമുക്ക് അത്രപെട്ടെന്ന് മറക്കാനാവുമോ? ഒരുമിച്ചെത്തിയ തീരാനഷ്ടങ്ങള്‍. ജ്ഞാനപീഠ ജേതാവിന്റെ ‘കടമ്പിന്‍പൂക്കള്‍’ എന്ന കവിതാസമാഹാരത്തിലെ തിരഞ്ഞെടുത്ത ചില ശകലങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ബഹുപുഷ്പ അര്‍ച്ചനയ്‌ക്കാണ്, മഹാകവിയുടെ നവതി ആഘോഷത്തിന്, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വച്ചുതന്നെ ഞാന്‍ ചുവടുവച്ചത്. ‘നിറഞ്ഞുനില്‍ക്കും യമുനാ നദിയില്‍…’ എന്നു തുടങ്ങുന്ന ആ നൃത്തശില്‍പ വരികള്‍ ഓര്‍ക്കുന്ന യാമങ്ങളിലെല്ലാം മഹാകവിയുടെ രൂപമാണ് ഉള്ളില്‍ തെളിഞ്ഞു വരുന്നത്.  

സുഗതകുമാരി ടീച്ചറുടെ നിര്യാണവും എന്നെ തളര്‍ത്തി. അവരുടെ ‘കൃഷ്ണാ, നീ എന്നെ അറിയില്ല…’ എന്ന കവിതയില്‍ മോഹന നൃത്തത്തിന്റെ ലാസ്യവും കരുണവും ലയിക്കണം. ശൃംഗാരം മാത്രമാണ് മോഹിനിയാട്ടത്തിന്റെ മുന്നിട്ടു നില്‍ക്കുന്ന മുഖമുദ്രയെന്നത് തിരുത്തി എഴുതപ്പെടണം. എണ്‍പതു വരികളും ഞാന്‍ ദൃശ്യവല്‍ക്കരിച്ചു. ടീച്ചറുടെ രചനാ വൈഭവത്തിന്റെ പരകോടിയാണ് ഗോപികയുടെ ആഹഌദവും സ്വര്‍ഗ്ഗീയാനുഭൂതിയും നിറഞ്ഞൊഴുകുന്ന കവിതയുടെ അവസാന ഭാഗം. ‘അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണാ നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്‍ക്കുന്നു, കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു, കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു, കൃഷ്ണാ നീയറിയുമോ എന്നെ…’ എന്ന വൈകാരിക രംഗം ഞാന്‍ നാട്യത്തില്‍ വരച്ചുകാട്ടി തീര്‍ന്നതേയുള്ളൂ, ടീച്ചര്‍ ഓടിയെത്തി എന്നെ ചേര്‍ത്തുപിടിച്ച് ഉമ്മവച്ചു! കവിതയുടെ നൃത്താവിഷ്‌കാരത്തില്‍ ഏറെ മികവ് തെളിയച്ച മറ്റൊരു ശില്‍പമാണ് രമേശന്‍ മാഷുടെ ‘രാമസാഗരം’. ഒട്ടനവധി വേദികളില്‍ ഞാന്‍ ഇതുമായെത്തി. കോവിഡ് ബാധിതനായി പടിയിറങ്ങിയല്ലൊ എന്നോര്‍ക്കുമ്പോള്‍ ദുഃഖവും സാഗരം പോലെയെത്തുന്നു.  

വെള്ളിത്തിരയില്‍  

ലോഹിതദാസ് രചിച്ച്, സംവിധാനം ചെയ്ത നിവേദ്യം, ശ്രീപ്രകാശ് സംവിധാനം ചെയ്ത സുല്‍ത്താന്‍, തമിഴ് പടങ്ങളായ സുന്ദരപാണ്ഡ്യന്‍, പാണ്ടിയ നാട് മുതലായവയില്‍ നല്ല റോളുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. നാലു മുതല്‍ 60 വയസ്സുവരെ പ്രായമുള്ള, അധ്യയനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള, നാനൂറോളം നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ആഴ്ചയില്‍ ഏഴു ദിവസവും. എങ്ങനെയൊക്കെയോ സമയം കണ്ടെത്തിയാണ് ഫിലീം സെറ്റുകളിലേക്ക് ഓടിപ്പോയിരുന്നത്. തേടിയെത്തിയ എല്ലാ ചലച്ചിത്രങ്ങളും അതിനാല്‍ സ്വീകരിക്കാന്‍ കഴിയാതെപോയി. ഷൂട്ടിന് അധിക സമയം ആവശ്യമില്ലാത്തതുകൊണ്ട് കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും ഏറ്റെടുക്കാന്‍ സാധിച്ചു.  

കുടുംബ പശ്ചാത്തലം  

ടിക്ടോക്കും, വാട്‌സേപ്പും സമൂഹത്തെ അത്ര ‘ഫാസ്റ്റ്’ ആക്കിയിട്ടില്ലാത്ത ഒരു കാലത്താണ് ഞാന്‍ നൃത്തം പഠിച്ചതും, അത് പൊതുവേദികളില്‍ അവതരിപ്പിക്കേണ്ടിവന്നതും. യാഥാസ്ഥിതിക സമൂഹത്തിന് കുട പിടിക്കുന്ന കൂട്ടുകുടുംബം. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറുന്നതിന് എതിരെ പലരും മാറിനിന്ന് വിമര്‍ശിച്ചു. മാതൃകാ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന എന്റെ അച്ഛനും, കൊള്ളിവാക്കുകളെല്ലാം ക്ഷമിച്ചുകൊണ്ട് അമ്മയും, ഇടത്തും വലത്തും നിന്ന് നൃത്തവഴികളില്‍ എന്നെ മുന്നോട്ടു നടത്തി. ക്ഷമയും, ഉണ്ണി മാന്നനൂരും എന്റെ മാതാപിതാക്കള്‍. സുനു ആര്‍. പിഷാരടി ഏക സഹോദരന്‍. ഭര്‍ത്താവ് സതീശ് കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലിചെയ്യുന്നു. മൂത്ത പുത്രന്‍ അര്‍ജുന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡെപ്യൂട്ടി ലീഗല്‍ മാനേജറാണ്. രണ്ടാമത്തെ മകന്‍ നന്ദകൃഷ്ണന്‍ നിയമ വിദ്യാര്‍ത്ഥി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.