വത്സലന്‍ കല്ലായി
അന്തവും
അന്ത്യവുമില്ലാതെ
യുദ്ധം തുടരുകയാണ്…
വാളും തോക്കും കുന്തവും
രംഗത്തില്ല.
കവചിത വാഹനങ്ങളും
അതിര്‍ത്തിയിലില്ല.
പോര്‍ വിമാനങ്ങള്‍
മിസൈലുകള്‍
ആകാശത്തില്ല,
ആറ്റം വിഭജിച്ചിട്ടില്ല.
യുദ്ധം തുടരുകയാണ്…
അംബരചുംബികളായ
കെട്ടിടങ്ങള്‍, ചെറുകൂരകള്‍
ജീവജാലങ്ങള്‍
ഇവയ്‌ക്കൊന്നും ഒരു കേടുപാടും
ഇതുവരെ ഏറ്റിട്ടില്ല!
യുദ്ധം തുടരുകയാണ്…
ശൈശവത്തില്‍
കൗമാരത്തില്‍
യൗവ്വനത്തില്‍
നരച്ച വാര്‍ദ്ധക്യത്തിലും
യുദ്ധം തുടരുകയാണ്,
ആരോടെന്നില്ലാതെ….
അതിരുകളില്ലാത്ത
മനസ്സെന്ന ഭൂമികയില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: