തിരുവനന്തപുരം: പുനഃസംഘടന തർക്കത്തെ തുടർന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു.എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് ദേശീയ നേതൃത്വത്തെ രാജി അറിയിച്ചത്എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് ദേശീയ നേതൃത്വത്തെ രാജി അറിയിച്ചത്. കമ്മിറ്റിയിൽ വിവാഹം കഴിഞ്ഞവർ വേണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്യുവില് ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്. പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗരന് വിവാഹം കഴിക്കാം എന്നുള്ള നിയമം രാജ്യത്ത് നിലനില്‍ക്കെ വിവാഹം കഴിഞ്ഞു എന്ന കാരണത്താല്‍ ആളുകളെ മാറ്റി നിര്‍ത്തുന്നത് പുരോഗമന പ്രസ്ഥാനമായ കെഎസ്യുവിന് ചേരുന്ന നടപടി അല്ലെന്ന് വിശാഖ് പറഞ്ഞു.
വിവാഹം കഴിഞ്ഞ മറ്റു ചില ആളുകളും ഭാരവാഹിത്വത്തില്‍ ഉണ്ട് അവരെ സ്ഥാനത്ത് തുടരുവാന്‍ നേതൃത്വം തയ്യാറാകണമെന്നും അവരുടെ കഴിവിനെയും പ്രവര്‍ത്തന പരിചയത്തെയും പരമാവധി സംഘടന ഉപയോഗപ്പെടുത്തണമെന്നും വിശാഖ് രാജി കത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 8 നാണ് കെഎസ്യു പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം നല്കിയ പട്ടിക വെട്ടി പുതിയ പട്ടിക പ്രഖ്യാപിച്ചുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: