തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിങ് തുടങ്ങിയത്. വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് ടിക്കറ്റ് നിരക്ക് 1,590 രൂപ. എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയാണ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയര്‍കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയും നല്‍കണം.
ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐആര്‍സിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗണ്‍- 765, 1420
തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880
കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815
വന്ദേഭാരതിന്റെ സമയക്രമം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത.് പുലര്‍ച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് കൊണ്ട് കാസര്‍കോട് എത്തും.വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സര്‍വീസ്. 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് പുറപ്പെടും. 6.7ന് കൊല്ലത്തെത്തും, 7.25ന് കോട്ടയം, 8.17ന് എറണാകുളം, 9.22ന് തൃശ്ശൂര്‍, 10.02ന് ഷൊര്‍ണ്ണൂര്‍, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂര്‍.1.25ന് കാസര്‍കോട് എത്തും. മടക്കയാത്ര 2.30ന് ആരംഭിക്കും. 3.28ന് കണ്ണൂരില്‍, 4.28ന് കോഴിക്കോട്, 5.28ന് ഷൊര്‍ണ്ണൂര്‍, 6.03ന് തൃശ്ശൂര്‍,7.05ന് എറണാകുളം ടൗണ്‍, എട്ട് മണിക്ക് കോട്ടയം.9.18ന് കൊല്ലം. 10.35ന് തിരിച്ച് തിരുവനന്തപുരം സെന്‍ട്രലിലെത്തും. എറണാകുള ടൗണ്‍ ഒഴികെ മറ്റെല്ലാ സ്റ്റോപ്പിലും രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് മൂന്ന് മിനിറ്റ് നേരം ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ആദ്യ സര്‍വീസ് 26ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്നാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: