തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപകടത്തിൽപ്പെടുത്തുന്നതിന് പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ശ്രമിച്ചത് തന്നെ ആഭ്യന്തര വകുപ്പ് തലവനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെ കേന്ദ്രമന്ത്രി ഈ ആരോപണം ഉയര്‍ത്തിയത്.
രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് തൊട്ടു മുൻപ്, സന്ദർശനം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നത് ഗുരുതരമായ സുരക്ഷാവീഴ്ച്ചയും നിയമ ലംഘനവുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ പറയുന്നു.
പ്രധാനമന്ത്രി ഏപ്രില്‍ 24ന് കേരളം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: