ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നാലാം നമ്പര്‍ കോടതിയില്‍ 21-ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, ഊര്ജസെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതുള്‍പ്പെടെയുള്ള ലാവ്ലിനുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതി പരിഗണിക്കുക. മുപ്പതിലധികം തവണ മാറ്റിവെച്ച ലാവ്ലിന് ഹര്‍ജികള്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു അന്ന് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.
കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്കി. ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് എം.എല്‍. ജിഷ്ണുവാണ് കത്ത് നല്‍കിയത്. തനിക്ക് വൈറല്‍ പനി ആണെന്നും അതിനാല്‍ മൂന്നാഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: