Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘ഏറ്റവും മോശം കളിക്കാരനും വിരസനായ ബാറ്റ്‌സ്മാനുമാണ് രാഹുല്‍’

അവസാന ഓവറില്‍ നാലു വിക്കറ്റ് വീണ കളിയില്‍ ഏഴുവിക്കറ്റിന് ഗുജറാത്തിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 09:38 pm IST
in Cricket

ലക്‌നോ:  അനായാസമായി ലക്‌നോ സൂപ്പര്‍ ജയിന്റ് ജയിക്കുമെന്നു കരുതിയ കളിയില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് അട്ടിമറി ജയം. അവസാന ഓവറില്‍ നാലു വിക്കറ്റ് വീണ കളിയില്‍ ഏഴുവിക്കറ്റിനാണ് ലക്‌നോ തോറ്റത്. ഓപ്പണറായ നായകന്‍ കെ.എല്‍. രാഹുല്‍ 68 റണ്‍സ് എടുത്ത് അവസാന ഓവറിലാണ് പുറത്താതെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 136 റണ്‍സിന്റെ വിജയലക്ഷ്യം 128 റണ്‍സില്‍ അവസാനിച്ചു.  രാഹുല്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.മൂന്നു വിക്കറ്റുകള്‍ കൂടി കൈവശമുണ്ടായിരുന്നിട്ടും  ആതിഥേയര്‍ക്ക് ജയം എത്തിപ്പിടിക്കാനായില്ല. ടി 20  ഇതുവരെ  കണ്ട ഏറ്റവും മോശം കളിക്കാരനും വിരസനായ  ബാറ്റ്‌സ്മാനുമാണ്  രാഹുല്‍ എന്നാണ്   ഓപ്പണറായി ഇറങ്ങി അവസാന ഓവറില്‍ രാഹുല്‍ പുറത്തായപ്പോള്‍ മുന്‍ കളിക്കാരന്‍ ട്വീറ്റ് ചെയ്തത്.

മികച്ച തുടക്കമാണ് കെഎല്‍ രാഹുലും കെയില്‍ മയേഴ്‌സും ചേര്‍ന്ന് ലക്‌നൗവിനു നല്‍കിയത്. ആദ്യ ഓവര്‍ കെഎല്‍ രാഹുല്‍ മെയ്ഡന്‍ ആക്കിയെങ്കിലും പിന്നീട് ആക്രമിച്ചുകളിച്ചു 55 റണ്‍സ് നീണ്ട കൂട്ടുകെട്ടിനു ശേഷം മയേഴ്‌സ് (19 പന്തില്‍ 24) മടങ്ങി. രണ്ടാം വിക്കറ്റില്‍ കൃണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സാവധാനത്തില്‍ റണ്‍ നിരക്ക് താഴ്ന്നു. 23 പന്തില്‍ 23 റണ്‍സ് നേടിയ കൃണാല്‍ പാണ്ഡ്യയെയും 7 പന്തില്‍ ഒരു റണ്‍ നേടിയ നിക്കോളാസ് പൂരാനെയും മടക്കിയ നൂര്‍ അഹ്മദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ 38 പന്തില്‍ രാഹുല്‍ 50  തികച്ചു.

അവസാന ആറ് ഓവറില്‍ 7 വിക്കറ്റ് കയ്യിലിരിക്കെ 30 റണ്‍സ് മാത്രം മതിയായിരുന്ന ലക്‌നോവിന് ജയിക്കാന്‍.കൃത്യതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളര്‍മാര്‍ പന്തെറിഞ്ഞു  അഞ്ചാം നമ്പറിലെത്തിയ ആയുഷ് ബദോനിയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടി. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ പുറത്ത്. തൊട്ടടുത്ത പന്തില്‍ മാര്‍ക്കസ് സോയിനിസും (0) പുറത്ത്. ഡേവിഡ് മില്ലറിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്‌റ്റോയിനിസ് മടങ്ങിയത്. അടുത്ത പന്തില്‍ ആയുഷ് ബദോനി (8) റണ്ണൗട്ടായി. അടുത്ത പന്തില്‍ ദീപക് ഹൂഡയും (1) റണ്ണൗട്ട്. ലക്‌നൗവില്‍ നിന്ന് വിജയം പിടിച്ചുവാങ്ങി ഗുജറാത്ത് കളികാര്‍ ആഘോഷിച്ചു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 135 റണ്‍സ് നേടിയത് . 50 പന്തില്‍ 66 നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലാണ് . വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 47 റണ്‍സ് നേടി . ലക്‌നൗവിനായി സ്‌റ്റോയിനിസും കൃനാലും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഗില്ലിനെ (0) നഷ്ടമായ ഗുജറാത്തിനെ ലക്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഹാര്‍ദിക് പാണ്ഡ്യ  പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍  വൃദ്ധിമാന്‍ സാഹയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനു ശേഷം സാഹ മടങ്ങി. കൃണാല്‍ പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അഭിനവ് മനോഹര്‍ (3), വിജയ് ശങ്കര്‍ (10) എന്നിവര്‍ വേഗം മടങ്ങി. അമിത് മിശ്ര, നവീനുല്‍ ഹഖ് എന്നിവരാണ് യഥാക്രമം ഈ വിക്കറ്റുകള്‍ നേടിയത്.

രവി ബിഷ്‌ണോയ് എറിഞ്ഞ 18ആം ഓവറില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 18 റണ്‍സ് നേടിയാണ് ഹാര്‍ദിക് ഇന്നിംഗ്‌സ് നില മെച്ചപ്പെടുത്തിയത്. ഓവര്‍ ആരംഭിക്കുമ്പോള്‍ 41 പന്തില്‍ 40 റണ്‍സ് നേടിയ ഹാര്‍ദിക് 44 പന്തില്‍ 50 തികച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് മടങ്ങി. സ്‌റ്റോയിനിസിനായിരുന്നു വിക്കറ്റ്. അവസാന പന്തില്‍ മില്ലറും (6) പുറത്ത്.

നാലാം വിജയത്തോടെ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഏഴു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുള്ള ലക്‌നൗ രണ്ടാം സ്ഥാനത്തും

Tags: K L RAHUL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്ലില്‍ കെ എല്‍ രാഹുല്‍ കളത്തിലിറങ്ങും : വിക്കറ്റ് കീപ്പറുടെ റോളിലല്ല

Cricket

ഭാരതത്തിന് തിരിച്ചടി; രണ്ടാം ടെസ്റ്റില്‍ രാഹുലും ജഡേജയുമില്ല

Cricket

കെഎല്‍ രാഹുല്‍ ടീം ഇന്ത്യ വൈസ് ക്യാപ്റ്റന്‍

Cricket

രാഹുല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളിക്കില്ല

Entertainment

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും ഇന്ന് വിവാഹിതരാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.