ലക്നോ: അനായാസമായി ലക്നോ സൂപ്പര്‍ ജയിന്റ് ജയിക്കുമെന്നു കരുതിയ കളിയില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് അട്ടിമറി ജയം. അവസാന ഓവറില്‍ നാലു വിക്കറ്റ് വീണ കളിയില്‍ ഏഴുവിക്കറ്റിനാണ് ലക്നോ തോറ്റത്. ഓപ്പണറായ നായകന് കെ.എല്‍. രാഹുല്‍ 68 റണ്‍സ് എടുത്ത് അവസാന ഓവറിലാണ് പുറത്താതെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 136 റണ്‍സിന്റെ വിജയലക്ഷ്യം 128 റണ്‍സില്‍ അവസാനിച്ചു. രാഹുല്‍, മാര്‍കസ് സ്റ്റോയ്നിസ്, ആയുഷ് ബദോനി, ദീപക് ഹൂഡ എന്നിവരാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.മൂന്നു വിക്കറ്റുകള്‍ കൂടി കൈവശമുണ്ടായിരുന്നിട്ടും ആതിഥേയര്‍ക്ക് ജയം എത്തിപ്പിടിക്കാനായില്ല. ടി 20 ഇതുവരെ കണ്ട ഏറ്റവും മോശം കളിക്കാരനും വിരസനായ ബാറ്റ്സ്മാനുമാണ് രാഹുല്‍ എന്നാണ് ഓപ്പണറായി ഇറങ്ങി അവസാന ഓവറില്‍ രാഹുല്‍ പുറത്തായപ്പോള്‍ മുന്‍ കളിക്കാരന് ട്വീറ്റ് ചെയ്തത്.
മികച്ച തുടക്കമാണ് കെഎല്‍ രാഹുലും കെയില്‍ മയേഴ്സും ചേര്‍ന്ന് ലക്നൗവിനു നല്‍കിയത്. ആദ്യ ഓവര്‍ കെഎല്‍ രാഹുല്‍ മെയ്ഡന്‍ ആക്കിയെങ്കിലും പിന്നീട് ആക്രമിച്ചുകളിച്ചു 55 റണ്‍സ് നീണ്ട കൂട്ടുകെട്ടിനു ശേഷം മയേഴ്സ് (19 പന്തില്‍ 24) മടങ്ങി. രണ്ടാം വിക്കറ്റില്‍ കൃണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സാവധാനത്തില്‍ റണ്‍ നിരക്ക് താഴ്ന്നു. 23 പന്തില്‍ 23 റണ്‍സ് നേടിയ കൃണാല്‍ പാണ്ഡ്യയെയും 7 പന്തില്‍ ഒരു റണ്‍ നേടിയ നിക്കോളാസ് പൂരാനെയും മടക്കിയ നൂര്‍ അഹ്മദ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ 38 പന്തില്‍ രാഹുല്‍ 50 തികച്ചു.
അവസാന ആറ് ഓവറില്‍ 7 വിക്കറ്റ് കയ്യിലിരിക്കെ 30 റണ്‍സ് മാത്രം മതിയായിരുന്ന ലക്നോവിന് ജയിക്കാന്‍.കൃത്യതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളര്‍മാര്‍ പന്തെറിഞ്ഞു അഞ്ചാം നമ്പറിലെത്തിയ ആയുഷ് ബദോനിയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടി. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ പുറത്ത്. തൊട്ടടുത്ത പന്തില്‍ മാര്‍ക്കസ് സോയിനിസും (0) പുറത്ത്. ഡേവിഡ് മില്ലറിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്റ്റോയിനിസ് മടങ്ങിയത്. അടുത്ത പന്തില്‍ ആയുഷ് ബദോനി (8) റണ്ണൗട്ടായി. അടുത്ത പന്തില്‍ ദീപക് ഹൂഡയും (1) റണ്ണൗട്ട്. ലക്നൗവില്‍ നിന്ന് വിജയം പിടിച്ചുവാങ്ങി ഗുജറാത്ത് കളികാര്‍ ആഘോഷിച്ചു
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 135 റണ്‍സ് നേടിയത് . 50 പന്തില്‍ 66 നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവിലാണ് . വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 47 റണ്‍സ് നേടി . ലക്നൗവിനായി സ്റ്റോയിനിസും കൃനാലും 2 വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഗില്ലിനെ (0) നഷ്ടമായ ഗുജറാത്തിനെ ലക്നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഹാര്‍ദിക് പാണ്ഡ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ വൃദ്ധിമാന്‍ സാഹയാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. രണ്ടാം വിക്കറ്റില്‍ 68 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനു ശേഷം സാഹ മടങ്ങി. കൃണാല്‍ പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. അഭിനവ് മനോഹര്‍ (3), വിജയ് ശങ്കര്‍ (10) എന്നിവര്‍ വേഗം മടങ്ങി. അമിത് മിശ്ര, നവീനുല്‍ ഹഖ് എന്നിവരാണ് യഥാക്രമം ഈ വിക്കറ്റുകള്‍ നേടിയത്.
രവി ബിഷ്ണോയ് എറിഞ്ഞ 18ആം ഓവറില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 18 റണ്‍സ് നേടിയാണ് ഹാര്‍ദിക് ഇന്നിംഗ്സ് നില മെച്ചപ്പെടുത്തിയത്. ഓവര്‍ ആരംഭിക്കുമ്പോള്‍ 41 പന്തില്‍ 40 റണ്‍സ് നേടിയ ഹാര്‍ദിക് 44 പന്തില്‍ 50 തികച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദിക് മടങ്ങി. സ്റ്റോയിനിസിനായിരുന്നു വിക്കറ്റ്. അവസാന പന്തില്‍ മില്ലറും (6) പുറത്ത്.
നാലാം വിജയത്തോടെ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ഗുജറാത്ത്. ഏഴു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുള്ള ലക്നൗ രണ്ടാം സ്ഥാനത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: