ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ലോക്സഭാ എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുഗ്ലക്ക് ലെയ്നിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ശനിയാഴ്ച പൊതു അവധിയായതിനാല്‍ ബംഗ്ലാവിന്റെ താക്കോല്‍ ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറിയില്ല.
ബംഗ്ലാവ് ഒഴിയാനുള്ള അവസാന ദിവസം ഏപ്രില്‍ 22 ആയിരുന്നു. വീടുമാറുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ സാധനങ്ങള്‍ മാറ്റിയിരുന്നു. നിലവില്‍ അമ്മ സോണിയാഗാന്ധിയോടൊപ്പമാണ് രാഹുലിന്റെ താമസം. മോദി സമൂഹത്തെ അധിക്ഷേപ്പിച്ചു എന്ന കുറ്റത്തിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷം തടവും ലഭിച്ചു. ഇത് എതിരായി ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: