ന്യൂദൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരെ പരാതിപ്പെട്ട അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ആറ് വര്‍ഷത്തേക്ക് ആണ് അങ്കിതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. അങ്കിതയുടെ പരാതിയില്‍ ബി വി ശ്രീനിവാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമം തുടങ്ങിയ ആരോപണങ്ങളാണ് അങ്കിത ബി.വി ശ്രീനിവാസിനെതിരെ നല്‍കിയ പരാതിയിലുളളത്. പൊലീസില്‍ പരാതി നല്‍കി അങ്കിത മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നല്‍കി.അങ്കിതയുടെ ട്വീറ്റുകള്‍ പരിഗണിച്ച്് ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അങ്കിത ബി.വി ശ്രീനിവാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്ത് അങ്കിത നേരത്തേ വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്‌നം ഉന്നയിച്ചിട്ടും നേതൃത്വം പരിഗണിച്ചില്ലെന്നും അങ്കിത വ്യക്തമാക്കി. അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: