കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരമാക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയിബയില്‍ പെട്ട തീവ്രവാദികളെന്ന് സംശയം. ആറോ പേരടങ്ങുന്ന തീവ്രവാദി സംഘം രണ്ട് സംഘങ്ങളായി വേര്‍തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സംഘങ്ങളും പൂഞ്ചില്‍ തന്നെ ഒളിച്ചിരിക്കുന്നതായാണ് സംശയം. ഇവരെ തേടി ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചും നിരീക്ഷിച്ചുവരികയാണ്. ജമ്മുകശ്മീര്‍ പൊലീസും സേനയും രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
തീവ്രവാദികള്‍ ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോക്കറ്റ് ആക്രമണത്തിലാണ് ജവാന്മാര് സഞ്ചരിച്ച വാഹനം കത്തിയത് എന്ന് ഉറപ്പില്ല. ഒരു പക്ഷെ ജവാന്മാരെ വെടിവെച്ച് കൊന്നതിന് ശേഷം തീവ്രവാദികള്‍ തന്നെ ട്രക്ക് കത്തിച്ചതാകാമെന്നും കരുതുന്നു. പൂഞ്ചിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയ സഞ്ചാരപാതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. നിറയെ ഗുഹകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് ഇവിടെ.
ആദ്യ റിപ്പോര്‍ട്ടുകളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ജെയ്ഷ് പിന്തുണയുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സൈന്യം തന്നെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പച്ചക്കറികളും മറ്റും ശേഖരിച്ച് മടങ്ങുമ്പോഴാണ് ജവാന്മാര്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: