കൊച്ചി: പെരുമ്പാവൂരിലെ ഫാക്ടറികളില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സന്ദര്‍ശനം നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കുന്നതിനായാണ് സന്ദര്‍ശനം. കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു ശതമാനം പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്.
കേരളത്തില്‍ തൊഴിലെടുക്കുന്ന ഇവരുടെ ജോലി സാഹചര്യവും ജീവിത സാഹചര്യവും മനസ്സിലാക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നത്. കേരളത്തിലെ പശ്ചിമബംഗാള്‍ തൊഴിലാളികള്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കും. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ രാജ് ഭവന് പോര്‍ട്ടല്‍ തുടങ്ങും.
പോര്‍ട്ടലിലേക്ക് തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാം. കേരളത്തിലെ ബംഗാളികളുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇതിനായി ആലുവ യുസി കോളേജുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. അതിഥി തൊഴിലാളികള്‍ക്കായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: