കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം സംസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരള വികസനത്തിനുള്ള കൂട്ടായ്മയാണ് യുവം. എല്ലാ സംഘടനകളിലെയും യുവാക്കള്‍ക്കു അതില്‍ പങ്കെടുക്കാമെന്നും തുടര്‍ ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നേവല്‍ ബേസില്‍ 24ന് വൈകിട്ട് അഞ്ചിനെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ നടത്തി തേവര കോളജ് മൈതാനത്തെത്തും. തുടര്‍ന്ന് യുവം 2023ല്‍ പങ്കെടുക്കും. റോഡ് ഷോയില്‍ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് കേരളത്തിനു വികസനത്തിലേക്ക് ഓടിയെത്താന്‍ സാധിക്കാത്തതെന്നും പ്രവാസി നിക്ഷേപങ്ങള്‍ കുറയുന്നതും യുവം 2023ല്‍ ചര്‍ച്ചയാകും. കേരള യുവതയുടെ പ്രശ്നങ്ങള്‍ തുടര്‍ന്നും ചര്‍ച്ചയാക്കും. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചാരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഭാഗമായി ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ മോദിയാണ് ശരിയെന്ന അഭിപ്രായമുണ്ട്. ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളില്ല. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു എന്നത് വ്യാജ പ്രചാരണമാണ്. വന്ദേഭാരതിനെതിരായ ഇടതു വലത് മുന്നണികളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. വികസന കാര്യങ്ങളെ ദുഷ്ടലാക്കോടെ കാണരുതെന്നും സില്‍വര്‍ ലൈന്‍ വരുമെന്നത് വ്യാജ പ്രചാരണമാണെന്നും പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: