കൊല്ലം : അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി കൊല്ലത്ത് കര്‍ണാടക പോലീസ് സംഘം പരിശോധന നടത്തി. കേരളത്തിലേക്ക് വരുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്.
കേരളത്തിലുള്ള തന്റെ പിതാവിനെ കാണാന്‍ അനുവദിക്കണമെന്നാണ് മദനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് കൊല്ലം അന്‍വാറശ്ശേരിയിലാണ് കര്‍ണാടക പോലീസ് പരിശോധനയ്ക്കായി എത്തിയത്. ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്‍വാറശ്ശേരിയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. ഒപ്പം മദനിയുടെ എറണാകുളത്തെ വീടും സന്ദര്‍ശിക്കും.
ജൂലൈ10 വരെ കേരളത്തില്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സംസ്ഥാനം വിടരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ തന്നെ തങ്ങകുയും സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ അന്തിമഘട്ടത്തിലാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും പിതാവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നുമാണ് മദനിയുടെ ജാമ്യാപേക്ഷയില്‍ പ്രതിപാദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: