കൊച്ചി: യുപിഐ ഇടപാടുകളുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്ന സംഭവത്തില്‍ പോലീസ് മേധാവിയോടെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. ഇത്തരത്തിൽ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.
യുപിഐ ഇടപാടിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആറു പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എഫ് ഐ ആർ പോലും ഇല്ലാതെയാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സിആര്‍പിസി 102 പ്രകാരമല്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ എങ്ങനെയാണ് മരവിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. ഹർജികൾ ഈ മാസം 28ന് പരിഗണിക്കാൻ മാറ്റി.
എന്നാല്‍ യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കാറുള്ളതെന്നും പോലീസ് പറഞ്ഞിരുന്നു.
സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പോലീസ് നിര്‍ദേശം നല്‍കാറുള്ളതെന്നും വിശദീകരണത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: