തിരുവനന്തപുരം :ജോണി നെല്ലൂരിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ വീണ്ടും രാജി. ജോസഫ് വിഭാഗം വൈസ് ചെയര്മാന് മാത്യൂ സ്റ്റീഫനാണ് പുതിയതായി രാജിവെച്ചത്. മുന്‍ ഉടുമ്പുഞ്ചോല എംഎല്‍എ കൂടിയാണ് മാത്യു സ്റ്റീഫന്‍. രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിന് നല്കി കഴിഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നു എന്നാണ് മാത്യു സ്റ്റീഫന്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം രാജിവെച്ച ജോണി നെല്ലൂരും ഇത്തരത്തിലാണ് അറിയിച്ചത്. ഇതോടൊപ്പം യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും രാജിവച്ച ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ മതനിരപേക്ഷ പാര്‍ട്ടി രൂപീകരിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: