കോഴിക്കോട്: ആര്‍ട്ടിഫഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് റോഡുഗതാഗതം നിയന്ത്രിക്കാന്‍ ഇറങ്ങിയ പിണറായി സര്‍ക്കാര്‍ അനധികൃതമായ പണപ്പിരിവിന് ഉദ്യോഗസ്ഥര്‍ക്ക് ലൈസന്‍സ് നല്‍കുകയാണെന്ന സംശയം ബലപ്പെടുന്നു. 726 ക്യാമറകള്‍ സ്ഥാപിച്ച് റോഡില്‍ ട്രാഫിക് നിയമ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിലെ അധികൃതര്‍ നടത്തുന്ന പ്രചാരണങ്ങളെല്ലാം പച്ച നുണ. സാങ്കേതികമായി ഒന്നും അറിയാത്ത ഇക്കൂട്ടര്‍ എഐ ക്യാമറകളെക്കുറിച്ച് വീമ്പടിക്കുന്നതെല്ലാം ഇല്ലാത്ത കാര്യങ്ങളാണ്.
അതേസമയം ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ ചെയ്യേണ്ട മറ്റു നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുമില്ല. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വിഷയത്തില്‍ പഠനഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വിവരാവകാശ പ്രവര്ത്തകന് കൂടിയായ ബ്രിജിത് കൃഷ്ണ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയത് കുരുടന്മാര് ആനയെ കണ്ടതുപോലെയാണ് നാട്ടുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എഐ ക്യാമറകളെ കണ്ടതെന്നാണ്.
ബ്രിജിത് കൃഷ്ണയുടെ എഫ്ബി പോസ്റ്റ്:
കുരുടന് ആനയെ കണ്ടതുപോലെയാണ് എഐ ക്യാമറയെ കുറിച്ച് അധികാരികളും അവരെ ഉദ്ധരിച്ച് മാധ്യമങ്ങളും വിശദീകരിക്കുന്നത്. ട്രാഫിക് കമ്മീഷണര്‍ ശ്രീജിത്ത് ഐ പി എസ് അടക്കമുള്ളവര്‍ക്ക് എ ഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാത്ത ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിക്കുന്നതുമായ കാര്യങ്ങളാണ് തള്ളിവിടുന്നത്.
പത്രങ്ങളിലും ടിവി ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ പകുതിയില്‍ അധികവും പമ്പര വിഡ്ഢിത്തവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ 726 ഏഴ് ക്യാമറകളില്‍ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റ് ഒഴികെ ബാക്കി ഒരു ക്യാമറയും ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല .
എഐ ക്യാമറകളില്‍ കാറിന്റെ സെക്കന്‍ഡ് റോയില്‍ ഇരിക്കുന്നവരെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണ്. അത്തരം ഒരു ടെക്കനോളജി ലോകത്തില്‍ ഇല്ല.ബാക്ക് സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എന്‍ഫോഴ്സ് ചെയ്യാന്‍ ഉള്ള സാങ്കേതിക സങ്കേതം ഈ ക്യാമറയിലും ഇല്ല .
ലൈന്‍ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകള്‍ ഉപയോഗിച്ച് പിടിക്കാം. പക്ഷേ കേരളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത എഐ ക്യാമറകളില്‍ ലൈന്‍ ട്രാഫിക് പിടിക്കാനുള്ള സങ്കേതങ്ങള്‍ സര്‍ക്കാര്‍ നല്കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ ഇല്ല അതിനാല്‍ ലൈന്‍ ട്രാഫിക് ഇന്‍ഫോസ് മെന്റ് എന്നുള്ളത് ഈ ക്യാമറയില്‍ ഇല്ല ഇതാണ് വസ്തുത.
ഓവര്‍ സ്പീഡ് പിടിക്കുന്നത് കേരളത്തില്‍ സ്പോട്ട് എന്‍ഫോഴ്സ്മെന്റ് എന്ന രീതിയിലാണ്. അതായത് മുന്‍പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും വാഹനം അമിതവേഗതയില്‍ ആണെങ്കില്‍ എന്‍ഫോസ് ചെയ്യും. കേരള പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും ഇത്തരം ക്യാമറകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കേരളത്തില്‍ ആകമാനം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഗ്യാരണ്ടി കഴിഞ്ഞിട്ടും സര്‍ക്കാര്‍ പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകള്‍ എല്ലാം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നതാണ്.
ക്യാമറ ഒന്നില്‍ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു ഒരു വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്പീഡ് പിടിക്കാന്‍ ഇപ്പോള്‍ പിടിപ്പിച്ച ക്യാമറകള്‍ക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങള്‍ എംവിഡി വാങ്ങിട്ടില്ല. അതിനാല്‍ എഐക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കേരളത്തിലെ 722 ക്യാമറകളില്‍ നിന്നും ഒരു ഓവര്‍ സ്പീഡ് വയലേഷന്‍ പോലും ചെയ്യാന്‍ നിയമപരമായി പിടിക്കുകയില്ല .ഓവര്‍ സ്പീഡ് എന്‍ഫോസ് ചെയ്യുന്നുണ്ടെങ്കില്‍ അതാത് റോഡുകളിലെ അനുവദനീയ സ്പീഡ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം എന്നുണ്ട് ഓവര്‍ സ്പീഡ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാത്തത് . അതുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ആള്ക്കാര് ഒന്നുകില്‍ പ്രോജക്ട് മനസ്സിലാക്കുക അതല്ലെങ്കില്‍ പൊതുജനത്തിന് തെറ്റിദ്ധരിപ്പിക്കാതിരിക്കുക.ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസ് അദ്ദേഹത്തിന്റെ ഓഫീസിലെ ഏതെങ്കിലും ഒരു വ്യക്തിയോ ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചു കാര്യം പഠിച്ചു കഴിഞ്ഞാല്‍ ഈ പ്രോജക്ട് എന്താണ് പഠിക്കാം.
കോടികള്‍ ചെലവാക്കി ഒന്നര വര്‍ഷം മുമ്പേ പൂര്‍ത്തീകരിച്ച് ഇപ്പോള്‍ മാത്രം ഇമ്പ്ലിമെന്റ് ചെയ്യുന്ന ഈ പദ്ധതി മനസ്സിലാക്കുവാന്‍ വേണ്ടി അരമണിക്കൂര്‍ പോലും മൈന്‍ഡ് അപ്ലൈ ചെയ്യാത്ത ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ തള്ള് കേട്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല.
Vehicle alteration module ഈ automatic enforcement ആയി പദ്ധതിയില്‍ ഇല്ല
1.seat belt
2.helmet
3.Tripple drive
4. Mobile phone use
5.Parking(14 locations)
ഇത് മാത്രമാണ് AI enforcement camera project ല്‍ ഉള്ളത്
ഇത് ഇവിടെഎഴുതുവാന്‍ കാരണം നാളെ സംസ്ഥാനത്ത് എന്തെങ്കിലും ഒരു ക്രിമിനല്‍ സംഭവം സംഭവിച്ചു കഴിഞ്ഞതിനുശേഷം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ പോലെ ഉത്തരവാദിത്വം ഉള്ളവര്‍ ഇത്തരം വിവരങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ് എന്ന് പറയുകയും കേസ് ആവശ്യങ്ങള്‍ക്കായി ക്യാമറ പരിശോധിച്ചപ്പോള്‍ അത്തരം വിവരങ്ങള്‍ ലഭ്യമല്ല എന്ന് കാണുകയും ചെയ്തു കഴിഞ്ഞാല്‍ ഇത്രയും നല്ല ഒരു പ്രോജക്റ്റിന് അത് ഒരു പുഴുക്കുത്തായി മാറും.
റോഡ് നിയമങ്ങള്‍ നിങ്ങളുടെ സുരക്ഷക്ക് .Drive safely പൂര്‍ണ്ണ ഉത്തരവാദിത്തതോടുകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: