ന്യൂദല്‍ഹി: ആപ്പിള്‍ സിഇഒ ടിം കുക്ക്കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഇലക്ട്രോണിക്സ് മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പങ്കാളിയാകുന്നതിന് ആപ്പിളിന്റെ സിഇഒ ടിം കുക്കിനെയും അദ്ദേഹത്തിന്റെ സംഘത്തെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചര്‍ച്ചയ്ക്കു ശേഷം മന്ത്രി ട്വീറ്റ് ചെയ്തു. ഉല്‍പ്പാദനം, കയറ്റുമതി, യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യം, ആപ് വിപുലീകരിക്കല്‍, ഇന്നൊവേഷന് സമ്പദ് വ്യവസ്ഥ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ടിം കുക്കിന്റെ സന്ദര്‍ശനം പല തലങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷന്, മാനുഫാക്ചറിംഗ് മേഖലകള്‍ക്കും ഇത് സുപ്രധാന അവസരമാണ്. ആപ്പിള്‍ ഗ്രൂപ്പിന്റെ ആഗോള അഭിലാഷങ്ങള്‍ക്കും ആഗോള മൂല്യ ശൃംഖലകള്‍ക്കും ഇന്ത്യയെ ശക്തമായ പങ്കാളിയാക്കാനുള്ള ആത്മവിശ്വാസം ഈ സന്ദര്‍ശനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: