ന്യൂദല്‍ഹി : സ്വവര്‍ഗ വിവാഹം നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ സങ്കല്‍പ്പമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സുപീംകോടതി വിമര്‍ശിച്ചു. സ്വവര്‍ഗ വിവാഹം നഗര പ്രഭുത്വത്തിന്റെ സങ്കല്പമെന്നതിന് സര്‍ക്കാരിന്റെ പക്കല്‍ ഒരു വിവരവുമില്ലെന്ന് കോടതി പറഞ്ഞു. വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ല. സഹജ സ്വഭാവത്തെ ആ രീതിയില്‍ വ്യാഖ്യാനിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ്ഗ വിവാഹങ്ങളുടെ നിയമസാധുത സംബന്ധിച്ച ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിലപാട് നിര്‍ണ്ണായകമാണെന്നും പത്ത് ദിവസത്തിനകം അത് അറിയിക്കണമെന്നുമാണ് നിര്‍ദേശം .
എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന പുതിയ സത്യവാങ്ങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. വിവാഹം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷിച്ചു.
സംസ്ഥാനങ്ങളുടെ നിലപാട് തേടിയ കാര്യം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര നിയമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സംസ്ഥാനങ്ങളുടെ നിലപാട് തേടണ്ടേതില്ലെന്നും ഹര്‍ജിക്കാര്‍ വാദമുര്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: