Categories: Kerala

‘സമാധാന പുസ്തകം’ ആലുവയില്‍ ചിത്രീകരണം തുടങ്ങി

സംവിധായകനായ അരുണ്‍ ഡി ജോസ് സംവിധായകന്‍ രവീഷ് നാദ്,സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. പ്രശസ്ത ക്യാമറാമാന്‍ സതീഷ് കുറുപ്പ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'സമാധാന പുസ്തകം'.

Published by

പ്രശസ്ത സിനിമാതാരം കലാഭവന്‍ ഷാജോണിന്റെ മകന്‍ യോഹന്‍,റബീഷ്, ധനുഷ്,ഇര്‍ഫാന്‍, മീനാക്ഷി, ട്രിനിറ്റി, മഹിമ, എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാദ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവ സെറ്റില്‍മെന്റ് സ്‌കൂളില്‍ ആരംഭിച്ചു. സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി സതീഷ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന

ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മേഘനാഥന്‍, വി.കെ. ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, ലിയോണ ലിഷോയ്, വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ജോ& ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്ററാണ് സംവിധായകന്‍ രവീഷ് നാദ്. സംവിധായകനായ അരുണ്‍ ഡി ജോസ് സംവിധായകന്‍ രവീഷ് നാദ്,സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. പ്രശസ്ത ക്യാമറാമാന്‍ സതീഷ് കുറുപ്പ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘സമാധാന പുസ്തകം’. സംഗീതം- മണികണ്ഠന്‍ അയ്യപ്പ, എഡിറ്റിംഗ്- ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ആംബ്രോ വര്‍ഗീസ്, ഷിനൂപ് ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, കല- വിനോദ് പട്ടണക്കാടന്‍,          മേക്കപ്പ്- വിപിന്‍ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- റെനീത്, സക്കീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- യോഗേഷ് വിഷ്ണു വിസിഗ, ഷോണ്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈനിങ്- യെല്ലോ ടൂത്ത്, പി ആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by