കൊച്ചി : കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ജോണി നെല്ലൂര്‍ പാര്‍ട്ടിവിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും 2018 മുതല്‍ വഹിച്ചു വരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഇതോടൊപ്പം രാജിവെച്ചിട്ടുണ്ട്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് ജോണി നെല്ലൂര്‍ നല്‍കിയിട്ടുള്ള വിശദീകരണം.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ ആത്മ പരിശോധന നല്ലതാണെന്നും ജോണി നെല്ലൂര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഘടക കക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് പാര്‍ട്ടി വിടുന്നത്. ഇക്കാലമത്രയും നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്കി സഹായിച്ച സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. രാഷ്ട്രീയ വളര്‍ച്ചയില്‍ സഹായവും സഹകരണവും നല്കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നാണ് രാജിക്കത്തില്‍ പ്രതിപാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: