ബെംഗളൂരു: ടിക്കറ്റ് നല്കാത്തതിനാല് പല എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടി വിടുകയും കോണ്‍ഗ്രസില്‍ ചേരുകയും സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോഴും കുലുങ്ങാതെ ബിജെപി. ഇവരെ ഒഴിവാക്കിയതു വഴി 72 പുതുമുഖങ്ങള്‍ക്കാണ് ബിജെപി ഇക്കുറി അവസരം നല്‍കിയിരിക്കുന്നത്. ഇതോടെ ഒരു തലമുറ മാറ്റം തന്നെയാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നതെന്നും വ്യക്തമായി.
മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും വലിയ സംഭവം എന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ കഴിയുന്നത്ര പുതുമുഖങ്ങളെ ജയിപ്പിച്ചെടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കുന്നതില് കര്‍ണാടകത്തിലെ യുവജനങ്ങള്‍ക്ക് വലിയ ആവേശമായിട്ടുണ്ട്. അവസരവാദികള്‍ പോകട്ടെ, യുവാക്കള്‍ കടന്നുവരട്ടെ എന്നാണ് ഇതേപ്പറ്റി കര്‍ണാടകത്തിന്റെ ചുമതലയുള്ള അരുണ്‍ സിങ് പറഞ്ഞത്. ജഗദീഷ് ഷെട്ടാറിന് മുഖ്യമന്ത്രി പദം അടക്കം സകല പദവികളും നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. പക്ഷെ ഇങ്ങനെ സ്വന്തം കാര്യത്തിനു വേണ്ടി വാദിച്ചു നില്‍ക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്, ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ വോട്ടു ചെയ്യില്ല. അരുണ്‍ സിങ് പറഞ്ഞു.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടി വിട്ടയാളാണ് ഷെട്ടാര്‍. അദ്ദേഹത്തിന്റെ മണ്ഡലമായ ഹൂബ്ലി ധാര്‍വാര്‍ഡ് സെന്‍ട്രലില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിനാകൈയെയാണ് സ്ഥാനാര്‍ഥിയാക്കിയത്., അരുണ്‍ സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: