ന്യൂദല്‍ഹി: കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ പാനല്‍ അഡ്വൈസറി കമ്മിറ്റി അംഗമായി ജന്മഭൂമി ദല്‍ഹി ബ്യൂറോ ചീഫ് എസ്. സന്ദീപിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പിഎസിയുടെ ശിപാര്‍ശ പ്രകാരമാണ് ദിനപത്രങ്ങളെയും വാരികകളെയും കേന്ദ്രസര്‍ക്കാരിന്റെ പരസ്യപ്പട്ടികയില് ഉള്‍പ്പെടുത്തുന്നത്. ദൈനിക് ജാഗരണ്‍ നാഷണല്‍ ബ്യൂറോ ചീഫ് അശുതോഷ് ഝാ, ദിവ്യഹിമാചല് മീഡിയാ ഗ്രൂപ്പ് എഡിറ്റര്‍ അനില്‍ സോണി എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റംഗങ്ങള്‍.
രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: