തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ തന്നെ തെക്കേനട തുറന്ന് എഴുന്നെള്ളും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷവും എറണാകുളം ശിവകുമാര്‍ തന്നെയാണ് വിളംബരം നടത്തിയത്.
ആയിരങ്ങളെ സാക്ഷിയാക്കിയാണ് തൃശൂര്‍ പൂരനാളില്‍ രാവിലെ തൃശൂർ പൂരത്തിന്റെ വിളംബരം നടക്കുക. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയാണ് പൂരവിളംബരം നടക്കുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പൂരവിളംബരത്തിന് എത്തിയതോടെ അത് കാണാന്‍ ജനസാഗരമെത്തിയിരുന്നു. അത്രയ്‌ക്ക് രാജകീയമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തെക്കേ നട തള്ളിത്തുറന്നുള്ള വരവ്. ഇത് കാണാന്‍ ദൂരദേശത്ത് നിന്ന് പോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അത് തള്ളി. സ്വന്തം ആനയായ എറണാകുളം ശിവകുമാര്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നൽകിയത്. ഘടകപൂരങ്ങള്‍ക്കുള്ളസാമ്പത്തിക സഹായം വർധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: