ബംഗളുരു : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ രണ്ട ദിവസത്തെ സന്ദര്‍ശനം നടത്തുകയാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ചൊവ്വാഴ്ച സംസ്ഥാനത്ത്െ ഹുബ്ബള്ളിയില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഊഷ്മള സ്വീകരണം നല്കി.
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍, ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെത്തിയിരിക്കുന്നത്.
നദ്ദ ഹുബ്ലി, ഷിഗ്ഗാവ് (ഹാവേരി) സന്ദര്‍ശിക്കുമെന്നും ഹൂബ്ലി ജില്ലയിലെ പ്രധാന മഠങ്ങളില്‍ ഉള്‍പ്പെടെ എത്തുമെന്നും നിരവധി പൊതു പരിപാടികളിലും സംഘടനാ യോഗങ്ങളിലും പങ്കെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം നദ്ദയുടെ ആദ്യ സംസ്ഥാന സന്ദര്‍ശനമാണിത്. ഹവേരി ജില്ലയില്‍ നടക്കുന്ന റോഡ് ഷോയിലും പൊതു റാലിയിലും അദ്ദേഹം പങ്കെടുക്കും.
ഹൂബ്ലി സിറ്റിയിലെ വിദ്യാനഗറില്‍ ബിവിബി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ബുദ്ധിജീവികളുമായി സംവദിക്കും.ഹവേരി ജില്ലയിലെ ഷിഗ്ഗോണിലുള്ള താലൂക്ക് ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിലും നദ്ദ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: