തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം പുറത്തുവിട്ടു. രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂര്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തുന്നതാണ് വന്ദേഭാരതിന്റെ ആദ്യ സമയക്രമം.
സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് 25ന് രാവിലെ തമ്പാനൂരില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ യാത്രയില്‍ പ്രധാനമന്ത്രിയും ഉണ്ടാകുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേയ്ക്കായിരിക്കും മോദി യാത്ര ചെയ്യുക. അദ്ദേഹത്തിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ചെയ്യാനാകും. ഉദ്ഘാടനത്തിന് പിറ്റേന്ന് മുതല്‍ യാത്രക്കാര്‍ക്ക് ബുക്കിങ്ങ് സൗകര്യം ഉണ്ടാകുന്നതാണ്.
78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണം അടക്കം എക്കണോമി കോച്ച് യാത്രയ്ക്കായി നല്‍കേണ്ടത് 1400 രൂപയാണ്. എക്സിക്യൂട്ടീവ് കോച്ചില്‍ ഇത് 2400 രൂപയായിരിക്കും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഉടനിറക്കും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേ ഭാരതിന്റെ പരിക്ഷണ ഓട്ടം കഴിഞ്ഞ ദിസം പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: