ബംഗളുരു : കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ പത്രിക സമര്‍പ്പണം ഊര്‍ജിതമായി. പ്രമുഖ നേതാക്കള്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ക്ഷേത്രദര്‍ശനം, റോഡ് ഷോകള്‍, താളമേളങ്ങള്‍, മുദ്രാവാക്യം വിളി, പാര്‍ട്ടി പതാക പാറിക്കല്‍ എന്നി്ങ്ങനെ നടത്തിയാണ് നേതാക്കളുടെ പത്രികാ സമര്‍പ്പണം.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും ബിജെപി മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പയുടെ മകന് ബി വൈ വിജയേന്ദ്രയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും മകന് നിഖില്‍ കുമാരസ്വാമിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുമാരസ്വാമി ചന്നപട്ടണയിലും മകന് അയല്‍ മണ്ഡലമായ രാമനഗരയിലും മത്സരിക്കുന്നു.
എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന് എച്ച് ഡി രേവണ്ണ ഹോളനര്‍സിപുരയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കളായ കുമാര്‍ ബംഗാരപ്പയും മധു ബംഗാരപ്പയും സൊറാബ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി ചിക്കമംഗളൂരു മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. ഈ മാസം 20 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 224 നിയമസഭാ സീറ്റുകളില്‍ ബിജെപി 222 സീറ്റുകളിലും കോണ്‍ഗ്രസ് 209 സീറ്റുകളിലും ജെഡിഎസ് 142 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മേയ് 10നാണ് ന നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: