തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ നാളെ. തിരുവനന്തപുരത്തെ കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് കണ്ണൂര്‍ വരെയാണ് ട്രയല്‍ റണ്‍ നടത്തുക. ഇതു വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്ക് വഴി പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്. പാസന്ജര് കൊച്ചുവേളില്‍ നിന്ന് നാളെ രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ട്രെയിന്‍ കണ്ണൂരില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
വിഷുവിന്റെ തലേദിനമായ ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കേരളത്തില്‍ എത്തിയത്. ചെന്നൈ വര്‍ക്ക്ഷോപ്പില്‍ നിന്ന് എത്തിയ ട്രെയിനിന് സംസ്ഥനത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയ വന്ദേഭാരത് എക്സ്പ്രസ്സിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്ത്വത്തിലുള്ള ബിജെപി സംഘമാണ് മികച്ച സ്വീകരണം നല്കി. നിരവധി പേരാണ് കേരളത്തിനായി ലഭിച്ച ആദ്യ വന്ദേഭാരത് ട്രെയിന്‍ കാണാനായി കൊച്ചുവേളി സ്റ്റേഷണില്‍ എത്തിയത്.
ഏപ്രില്‍ 14ന് രാവിലെയാണ് കേരളം ഭാഗമായ റെയില്‍വേ ഡിവിഷണിലേക്ക് ട്രെയില്‍ കടന്നത്. ഇതിന്റെ ഭാഗമായി രാവിലെ പാലക്കാട് സ്റ്റേഷനില്‍ എത്തിയ ട്രെയിനിന് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം ഒരുക്കി. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനം ട്രെയിനിനെ സ്വീകരിച്ചത്. തുടര്‍ന്ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായാണ് ജനം സ്വീകരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ പാതയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: