ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്ഘടനയായി ഇന്ത്യ മാറിയതിനിടയില്‍ വീണ്ടും പ്രതീക്ഷയുടെ പുതിയ വാര്‍ത്തകള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. അതിലൊന്ന് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ്. ഇന്ത്യയുടെ കയറ്റുമതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനം വര്‍ധന ഉണ്ടായി. ചരക്ക് കയറ്റുമതിയില്‍ ഏകദേശം 44700 കോടി ഡോളറാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി. സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സേവനമേഖലയിലെ കയറ്റുമതിയിലും വര്‍ധവുണ്ടായി. 27.16 ശതമാനം വളര്‍ച്ച നേടി കയറ്റുമതി 32300 കോടി ഡോളറിലേക്ക് ഉയര്‍ന്നു. 2021-22ല്‍ ഇത് 25400 കോടി ഡോളര്‍ ആയിരുന്നു.
പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ ചരക്കുകളുടെ കയര്റുമതിയിലാണ് കുതിപ്പുണ്ടായത്. ഇതോടെ ആഗോള വിപണിയില്‍ ഇന്ത്യയുടെ പാദമുദ്രകള്‍ വിപുലമാവുകയാണെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറയുന്നു.
ചില്ലറ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് താഴെയായിരിക്കുന്നു മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം. റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം ഇന്ത്യയ്ക്ക് പരമാവധി സഹിക്കാവുന്ന ചില്ലറ പണപ്പെരുപ്പം 6 ശതമാനം വരെയാണ്. എന്തായാലും മാര്‍ച്ചില്‍ ഇത് 5.66 ശതമാനത്തിലേക്ക് താഴ്ന്നു എന്നത് സന്തോഷകരമാണ്.
ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം മാര്‍ച്ചില്‍ 4.79 ആയി താഴ്ന്നു. ഇത് ഫെബ്രുവരിയില്‍ 5.95 ശതമാനമായിരുന്നു. ഇന്ധനവിലയിലും ഭക്ഷ്യവിലയിലും ഉള്ള കുതിപ്പാണ് പലപ്പോഴും പണപ്പെരുപ്പം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് കൊണ്ടു പോകുന്നത്. ഇത് 18 മാസത്തില്‍ ആദ്യമായി 6 ശതമാനം എന്ന സഹനപരിധിയില്‍ നിന്നും താഴ്ന്ന് 5.8 ശതമാനത്തിലേക്ക് താഴ്ന്നു.
2022 ജനവരി മുതല്‍ ഇന്ത്യയുടെ ചില്ലറമേഖലയിലെ പണപ്പെരുപ്പം ആറ് ശതമാനത്തിനേക്കാള്‍ മുകളിലായിരുന്നു. 2022 നവമ്പറിലും ഡിസംബറിലും മാത്രമാണ് പണപ്പെരുപ്പം ആറ് ശതമാനത്തില്‍ നിന്നും താഴേക്ക് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: