കോട്ടയം: കെ. സുധാകരന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്നുവെന്ന് ബിജെപി മദ്ധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി. കേരളത്തിലെ ക്രിസ്തവ സമൂഹത്തിനിടയിലെ ബിജെപിയുടെ സ്ഥാനം ഇടത് വലത് പാര്‍ട്ടികളില്‍ അങ്ങലാപ്പ് സൃഷ്ടിക്കുന്നു. കെ സുധാകരന്‍ ബിഷപ്പ് ഹൗസുകളിലേക്ക് ഓടുന്നു ചര്‍ച്ച ചെയ്യുന്നു ഇനിയും ബിഷപ്പുമാരെ കാണും എന്ന് പറയുന്നു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം കോണ്‍ഗ്രസിനൊപ്പം ആണെന്നും പറയുന്നു.
തുടര്‍ന്ന് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നു കോണ്‍ഗ്രസിനൊപ്പമാണ് സഭകള്‍ എന്നും ഞങ്ങള്‍ എപ്പോഴും അവരോട് ഒപ്പം എന്നൊക്കെ. പിന്നെന്തിനാണ് ധൃതി പിടിച്ച് പന്തം കണ്ട പെരുച്ചാഴിയെ പോലെ സുധാകരന്‍ ഓടുന്നത്. പത്ര സമ്മേളനങ്ങളില്‍ പിച്ചും പേയും പറയുന്നതെന്നും എന്‍. ഹരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ഇരുമുന്നണികളും ജനങ്ങളെ പലതും പറഞ്ഞ് തെറ്റുധരിപ്പിച്ചു, എന്നാല്‍ വിഷുവിന് ചിത്രം മാറി പുരോഹിതര്‍ അടക്കം ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ എത്തി. ഒരു കാര്യം ഇരു മുന്നണികളും കണ്ടില്ല, ബിഷപ്പ് ഹൗസുകളില്‍ മാത്രം അല്ല തങ്ങളുടെ അടുത്തള്ള എല്ലാ വീടുകളിലും പള്ളികളിലും ബിജെപി പ്രവര്‍ത്തകര്‍ എത്തി. ഇതാണ് മാറ്റം സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ വര്‍ഗീയ ചേരിതിരിവിന്റെ വിലകുറഞ്ഞ രാഷ്‌ട്രീയമാണ് ഇരുമുന്നണികളും പുറത്തെടുരക്കുന്നത്. ശൂലവും ഭ്രൂണവും വീണ്ടും തിരശ്ശീലയിലേയ്‌ക്ക് കൊണ്ടു വരുന്നു.
എന്നാല്‍ ഒരു കാര്യം നിങ്ങള്‍ മറന്നു. കുറച്ചുനാളുകള്‍ക്കു മുമ്പ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസെടുത്ത ഒരു സര്‍ക്കാരും അന്ന് ബിഷപ്പിനെതിരെ ശക്തമായി നിലപാടെടുത്തതും പ്രതിപക്ഷ നേതാവായമായിരുന്നു. അന്ന് അതിനെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്ന സഹചര്യം വരെയുണ്ടായി. ഇത്തരം കാര്യങ്ങളാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
അതേസമയം നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണന്ന് അവര്‍ക്കറിയാം. ആരെന്തു ചെയ്താലും അത് ബിജെപിയാണ് എന്ന് നിങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചു. ഇന്ന് അത് നടക്കില്ല. ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലം ആണ്. ആ പരിപ്പൊന്നും വേവില്ല. അതുകൊണ്ട് നിങ്ങള്‍ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുക. ഇത്രയും കാലം നിങ്ങള്‍ ചെയ്തു കൊടുത്തതും ചര്‍ച്ചയാവട്ടെ.
അതു കൊണ്ട് തന്നെയാണ് പൗരത്വ ഭേദഗതിയുമായി ഇനി എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞങ്ങള്‍ മുന്നില്‍ നിന്ന് നയിക്കും എന്ന് പറഞ്ഞതും. മുത്തലാക്ക് വിഷയത്തില്‍ നരേന്ദ്ര മോദിക്ക് കേരളത്തിലെ മുസ്‌ളിം സമൂഹത്തിലെ സ്ത്രീകളുടെ പിന്തുണയും മുന്നണികള്‍ കണ്ടിരിക്കുമല്ലോ. ഏതായാലും പ്രതിരോധങ്ങള്‍ നടക്കട്ടെ ഒന്നു പറയാം ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നു പ്രതിരോധങ്ങള്‍ താമസിയാതെ രോദനമായി ശേഷിക്കുമെന്നും എന്‍. ഹരി പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: