കൊല്‍ക്കത്ത : ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കഠിന പലരിശീലനത്തിലാണ്. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസും അടുത്ത വര്‍ഷത്തെ പാരീസ് ഒളിമ്പിക്സും അടുത്തുവരുന്ന സാഹചര്യത്തില്‍ 2023 തനിക്ക് നിര്‍ണായകമാണെന്ന് താരം പറഞ്ഞു.
മേയ് അഞ്ചിന് ദോഹയിലെ ഡയമണ്ട് ലീഗോടെയാണ് നീരജിന് സീസണ് ആരംഭിക്കുന്നത്. രണ്ട് തവണ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ഗ്രെനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ്, ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ് എന്നിവരും ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
യൂറോപ്യന്‍ ചാമ്പ്യന്‍ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ കെഷോണ്‍ വാല്‍ക്കോട്ട്, റിയോ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കെനിയയുടെ ജൂലിയസ് യെഗോ എന്നിവരും പങ്കെടുക്കുന്നുണ്ട്.
തയ്യാറെടുപ്പ് നന്നായി നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ പരിശീലനത്തില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു പ്രാധാന്യം. ഇപ്പോള്‍ സാങ്കേതിക വശങ്ങളില് ശ്രദ്ധ ചെലുത്തുന്നു. ഒരു നീണ്ട സീസണായിരിക്കും ഇത്. ഏതൊക്കെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണം. ഏതൊക്കെ ഒഴിവാക്കണം എന്ന് തീരുമാനിക്കാന്‍ പരിശീലകനും ഫിസിയോയുമായി സംസാരിക്കും – മാധ്യമങ്ങളോട് സംസാരിക്കെ നീരജ് ചോപ്ര പറഞ്ഞു.
പരിക്കുകളില്ലെന്നതാണ് എടുത്ത് പറയേണ്ട കാര്യം. ആരോഗ്യകരമായ ഒരു സീസണെന്ന പ്രതീക്ഷയാണുളളതെന്നും നീരജ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: