കണ്ണൂര്‍ : മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം സിഐ സ്മിതേഷിനെ സസ്പെന്‍ഡ് ചെയ്തു. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോട് സിഐ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യത്തില്‍ ഇറക്കാന്‍ വന്ന അനില്‍കുമാറിന്റെ അമ്മയെ സിഐ തള്ളിയിട്ടു. ഹൃദ്രോഗി ആണെന്ന് അറിയിച്ചതോടെ അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാള്‍ ആക്രോശിക്കുന്നത്. അമ്മയ്ക്കൊപ്പമണ്ടായിരുന്ന ബന്ധുവിനേയും മരുമകനെയും പെങ്ങളെയും അടിച്ചു.
ധര്‍മ്മടം സ്റ്റേഷനില്‍ നിന്ന് എടക്കാട് സ്റ്റേഷന്റെ പരിധിയില്‍ വന്നാണ് അനില്‍ കുമാറിനെ സിഐ പിടിക്കുന്നത്. കാരണം അന്വേഷിച്ചപ്പോള്‍ പിന്നീട് പറയാമെന്ന് അറിയിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന അമ്മയുടെ അടുത്ത് സിഐ അസഭ്യം പറയുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെയുള്ള നടപടി. സിഐ സ്മിതേഷിനെതിരെ സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതടക്കം നിരവധി പരാതികള്‍ ഇതിന് മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: