തിരുവനന്തപുരം : പുരോഹിതര്‍ക്ക് വിഷുകൈനീട്ടം നല്കി മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. വിഷുദിനത്തില്‍ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ വഞ്ചിയൂരിലെ വീട്ടിലാണ് ജാവദേക്കര്‍ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.
ക്രൈസ്തവ പുരോഹിതന്മരായ ഫാദര്‍ വര്‍ക്കി ആറ്റുപുറം (വികാരി ജനറല്‍, മലങ്കര സഭ), ഫാദര്‍ ജോസഫ് വെണ്മനത്ത് (ഡയറക്ടര്‍, മാര്ഗിഗോറിയസ് ലോ കോളേജ്) എന്നിവരെയും വിഷു ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചു. ഇരുവര്‍ക്കും വിഷു കൈനീട്ടം നല്‍കിയത് ജാവദേക്കറാണ്. സോഷ്യല്‍ മാധ്യമങ്ങളില്‍ ചിത്രം സഹിതം അദ്ദേഹം തന്നെ വാര്‍ത്ത ഇടുകയും ചെയ്തു.
പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റായ ഡോ. ഉമ്മന്‍ തോമസ് വിഷുദിനത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.
കൃസ്ത്യൻ പുരോഹിതൻമാർ BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകളർപ്പിച്ചു. പാസ്റ്റർ ജയൻ, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യൻ കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി D.S രാജ്. സോമൻ മാസ്റ്റർ, ബാബുകുട്ടൻ വൈദ്യർ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്.
അഡ്വ.എസ്.സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകൾ പ്രപഞ്ജന എന്നിവരോടൊപ്പം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, , ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ ശ്യാംകുമാർ, മനോജ് എന്നിവർ ചേർന്ന് വൈദികരെ മധുരം നൽകി സ്വീകരിച്ചു. ഭ്രൂണഹത്യ, സ്വവർഗ്ഗ വിവാഹം പോലെയുളളവരെ ബൈബിളും അംഗീകരിക്കുന്നില്ല, ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് സ്വാഗതാർഹമാണന്ന് പാസ്റ്റർ ജയൻ പറഞ്ഞു.എസ്.സുരേഷ് വിഷു കൈനീട്ടം നൽകിയ ശേഷമാണ് വൈദികരെ യാത്രയാക്കിയത്.
ക്രിസ്തുമസ്സ്, ഈസ്റ്റർ ആശംസകളുമായി BJP നേതാക്കൾ കൃസ്ത്യൻ ഭവനങ്ങളും പുരോഹിതരേയും സന്ദർശിച്ച സ്നേഹ യാത്രയുടെ തുടർച്ചയായിരുന്നു. വിഷുദിനത്തിൽ ആശംസകളുമായി ക്രിസ്ത്യൻ വിശ്വാസികൾ BJP നേതാക്കളുടെ വീട്ടിലെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: