കോട്ടയം :മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയും ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത വിഷു ദിനത്തില്‍ ബിജെപി മേഖലാ അധ്യക്ഷന്‍ എന്‍ ഹരിയുടെ വീട്ടില്‍ എത്തി. ഉത്സവങ്ങള്‍ ഒരു സമുദായത്തിന്റെ പേരിലാണെങ്കിലും ആഘോഷിക്കേണ്ടത് എല്ലാവരും ചേര്‍ന്നാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. മത സൗഹാര്‍ദ്ദ കൂട്ടായ്മക്ക് ഇത്തരം ഉത്സവങ്ങള്‍ അവസരമാക്കണം. അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുള്ള സ്‌നേഹയാത്രയുടെ ഭാഗമായി ഹരി കഴിഞ്ഞ ദിവസം മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന ന്യുനപക്ഷങ്ങള്‍ക്ക് മേലുള്ള അക്രമങ്ങള്‍ക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികള്‍ എന്ന കാഴ്ചപ്പാട് വ്യക്തിപരമായി തനിക്കില്ലെന്ന് കൂടിക്കാള്ചയില്‍ മെത്രാപ്പോലീത്ത പറഞ്ഞിരുന്നു. മത നിരപേക്ഷതയും വിവിധ ഭാഷകളും വൈവിധ്യങ്ങളും ഉള്ള രാജ്യമാണ് ഭാരതം. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. പക്ഷെ മുന്‍വിധിയോട് കൂടി അതിനെ സമീപിക്കുന്നത് ശരിയല്ല. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടാണ് വിഷുദിവസം ഹരിയുടെ വീട്ടില്‍ മെത്രാപ്പോലീത്ത എത്തിയത്.
റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാവര്‍ ധനാനിയ അംഗങ്ങളായ , പി രവീന്ദ്രന്‍ .ടി.പി ജോര്‍ജ്കുട്ടി, കോര സി ജോര്‍ജ് .റബ്ബര്‍ ഉദ്പാദക സംഘം കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി ബാബു ജോസഫ്,
ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രന്‍ , ജനറല്‍ സെക്രടറി ദിപിന്‍ സുകുമാരന്‍ , സെക്രടറി രതീഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: