റിയാദ് : സൗദി അറേബിയന്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് സൗദി ക്രിക്കറ്റ് ഫെഡറേഷന്‍്. ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹെല്‍ ഖാനുമായി എംബസിയില്‍ കൂടിക്കാഴ്ച നടത്തിയ ഫെഡറേഷന്‍ ചെയര്‍മാന്‍് സൗദ് ബിന്‍ മിഷാല്‍ അല്‍ സൗദ് രാജകുമാരന്‍ സൗദി അറേബ്യയില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു.
സൗദി അറേബ്യയിലെ ക്രിക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് ചര്‍ച്ച പ്രാഥമികമായി ഊന്നല്‍ നല്‍കിയത്. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ജനപ്രീതി കണക്കിലെടുത്ത്, ഇന്ത്യന്‍ സമൂഹത്തെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് സൗദി ക്രിക്കറ്റ് ഫെഡറേഷന്‍ കരുതുന്നു. സൗദി അറേബ്യയില്‍ ക്രിക്കറ്റ് കളിക്കാനും കാണാനും കൂടുതല്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതിന് സാധ്യതകള്‍ ആരായുകയാണ് ഫെഡറേഷന്‍.
സൗദി അറേബിയയില്‍ ക്രിക്കറ്റ് കൂടുതല്‍ ആള്‍ക്കാരിലെത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് സൗദി ക്രിക്കറ്റ് ഫെഡറേഷന്‍.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാട ചടങ്ങില്‍ പങ്കെടുക്കാന്‍ സൗദ് ബിന്‍ മിഷാല്‍ അല്‍ സൗദ് രാജകുമാരന്‍ അടുത്തിടെ അഹമ്മദാബാദ് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: