ന്യൂദല്‍ഹി : മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് കാട്ടി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടീസയച്ചു. ഈ മാസം 16ന് ഹാജരാകണമെന്നാണ് നോട്ടീസ്.
ഇതേ കേസില്‍ ആം ആദ്മി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയിലില്‍ കഴിയുകയും അന്വേഷണ ഏജന്‍സികള്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് നോട്ടീസ്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് ഗോവ പൊലീസില്‍ നിന്ന് കെജ്‌രിവാളിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്, 27ന് ചോദ്യം ചെയ്യലിന് ഹാജരാകണം.
അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാളാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. കേസില്‍ ആദ്യമായാണ് ഏജന്‍സി മുഖ്യമന്ത്രിയെ വിളിപ്പിക്കുന്നത.് ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.എല്ലാ എഎപി നേതാക്കളും ജയിലില്‍ പോകാന്‍ തയ്യാറാകണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
മദ്യനയത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയാണ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അടുത്തിടെയാണ് ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: