ചാലക്കുടി: വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ജഗദ്ഗുരു ട്രസ്റ്റിന്റെ കീഴില്‍ കഴിഞ്ഞ 28 വര്‍ഷമായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.
അക്കാദമിക രംഗത്തും കലാ, കായിക, വൈജ്ഞാനിക മേഖലകളിലും ശ്രദ്ധേയമായ വിജയങ്ങള്‍ കൈവരിക്കാനും യോഗ, സംസ്കൃതം, സംഗീതം, കായികം, സാംസ്കാരിക പഠനം എന്നിവ ഉള്‍പ്പെടുന്ന പഞ്ചാംഗശിക്ഷണ പഠനരീതിയിലൂടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും സമഗ്രവികാസത്തിനും സ്കൂള്‍ ഏറെ പ്രാധാന്യം നല്കി വരുന്നു. സ്കൂള്‍ മാതൃസമിതി, ക്ഷേമസമിതി, വിദ്യാലയ സമിതി എന്നിവയുടെ പിന്തുണയോടെയാണ് സ്റ്റെപ്സ് എന്ന പദ്ധതിയാരംഭിക്കുന്നത്. സ്റ്റുഡ് ടാലന്റ് എംപവര്‍ പ്രൊജക്ട് ആന്‍ഡ് സ്കോളര്‍ഷിപിന്റെ (സ്റ്റെപ്സ്) ഭാഗമായി ആറാം ക്ലാസു മുതല്‍ പ്ലസ്ടു വരെ സൗജന്യമായി പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നു.
2023 മാര്‍ച്ചില്‍ സ്റ്റേറ്റ്, സിബിഎസ്ഇ സ്കൂളുകളില്‍ അഞ്ചാം ക്ലാസ് പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 8289924003, 9446627311. വാര്‍ത്താസമ്മേളത്തില്‍ ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി. പത്മനാഭസ്വാമി, പ്രിന്‍സിപ്പല്‍ എം.കെ. ശ്രീനിവാസന്, മാനേജര്‍ യു. പ്രഭാകരന്, എന്‍. കുമാരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: