തിരുവനന്തപുരം: കണ്ണൂരില്‍ ഇ.പി. ജയരാജനും ബന്ധുക്കള്‍ക്കും പങ്കാളിത്തമുണ്ടെന്ന ആരോപണമുയര്‍ന്നതിന്റെ പേരില്‍ വിവാദത്തിലായ വൈദേകം റിസോര്‍ട്ടില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ഗൂഢാലോചന.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് വായിക്കാം:
കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി എന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണ്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വൈദേകം റിസോര്‍ട്ട് വാങ്ങുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ എന്ന പേരില്‍ പ്രസ്താവനയും ഇറക്കി.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ ഈ വാര്‍ത്ത വ്യാജമാണെന്നും വൈദേകം റിസോര്‍ട്ട് വില്പനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു ട്വീറ്റിലൂടെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: