Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ പൂങ്കുന്നത്തെത്തി; പ്രതിമ ഉയരുക കല്യാണ്‍ സ്വാമിമാരുടെ തറവാട് ക്ഷേത്രത്തില്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ പൂങ്കുന്നത്തെത്തി. 36 അടി ഉയരമുള്ള ഈ ഹനുമാന്‍ പ്രതിമ 750 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ചൊവ്വാഴ്ചയോടെ തൃശൂരിലെ പൂങ്കുന്നത്തെത്തിയത്. തൃശൂരിലെ പൂങ്കുന്നത്തുള്ള സീതാരാമ അഗ്രഹാരക്ഷേത്രത്തിലെ ജീവനക്കാരും നാട്ടുകാരും നാളുകളായി ഈ പ്രതിമയെത്തുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്ത 100 ടണ്‍ ഭാരമുള്ള ഈ പ്രതിമ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 07:23 pm IST
in Kerala

തൃശൂര്‍:  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ പൂങ്കുന്നത്തെത്തി.  36 അടി ഉയരമുള്ള ഈ  ഹനുമാന്‍ പ്രതിമ 750 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ചൊവ്വാഴ്ചയോടെ തൃശൂരിലെ പൂങ്കുന്നത്തെത്തിയത്.  തൃശൂരിലെ പൂങ്കുന്നത്തുള്ള സീതാരാമ അഗ്രഹാരക്ഷേത്രത്തിലെ ജീവനക്കാരും നാട്ടുകാരും നാളുകളായി ഈ പ്രതിമയെത്തുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്ത 100 ടണ്‍ ഭാരമുള്ള ഈ പ്രതിമ.  

രണ്ടു കോടി രൂപയിലാണ് പ്രതിമയുടെ നിര്‍മ്മാണം. 36 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ 20 അടി ഉയരമുള്ള പീഠം ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ പ്രതിമയും പീഠവും ഉള്‍പ്പെടെ ആകെ ഉയരം 56 അടി ആയി മാറും. തൃശൂരിലെ കല്ല്യാണ്‍ സ്വാമിമാര്‍ക്കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തറവാട് ക്ഷേത്രമാണ് സീതാരാമക്ഷേത്രം.  തൃശൂരിലെ വസ്ത്ര, സ്വര്‍ണ്ണ വ്യാപാരരംഗത്തെ പ്രമുഖരാണ് കല്യാണ്‍ സ്വാമിമാര്‍ എന്നറിയപ്പെടുന്ന ടി.എസ്. പട്ടാഭിരാമനും ടി.എസ്. കല്യാണരാമനും. 

ഏപ്രില്‍ അവസാനത്തോടെ പ്രതിമാ സമര്‍പ്പണച്ചടങ്ങാണ് ലക്ഷ്യമിടുന്നത്. ചടങ്ങിന് ദേശീയ നേതാക്കളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രതിമ തൃശൂരിലെ മണ്ണൂത്തിയിലെത്തിയത്. രാവിലെ മുതല്‍ പ്രതിമയ്‌ക്ക് സ്വീകരണം നല്‍കാന്‍ ഭക്തര്‍ പൂങ്കുന്നം ക്ഷത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും നിലയുറപ്പിച്ചിരുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ വി. കൃഷ്ണ തേജ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ടി.എസ്. കല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ പൂക്കള്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ക്രെയിന്‍ ഉപയോഗിച്ച്  പ്രതിമ പീഠത്തില്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചിരുന്നു. പ്രതിമയെ പൂങ്കുന്നത്തേക്ക് വരവേല്‍ക്കാന്‍ സ്വാമി നന്ദാത്മജാനന്ദ, ടി.എസ്. കല്ല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമന്‍, ടി.എസ്. രാമകൃഷ്ണന്‍, ടി.എസ്. അനന്തരാമന്‍, ടി.എ. ബലരാമന്‍, ‍ഡി. മൂര്‍ത്തി, കൗണ്‍സിലര്‍മാരായ വി. ആതിര, എ.കെ. സുരേഷ്, എന്‍.വി. രാധിക, പൂര്‍ണ്ണിമാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.  

ശില്‍പി വി. സുബ്രഹ്മണ്യന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രശസ്ത ശിൽപി വി. സുബ്രഹ്‌മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.വലതുകൈയാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന രൂപമാണ് കൊത്തിയെടുക്കുന്നത്. രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രതിമയില്‍ പ്രതിഫലിക്കുന്ന രീതിയില്‍ ലേസര്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. കവി തുളസീദാസ് ഹനുമാനെക്കുറിച്ച് രചിച്ച ഭക്തികാവ്യമാണ് ഈ ലേസര്‍ ഷോയ്‌ക്ക് പശ്ചാത്തലമായി അവതരിപ്പിക്കുക. ഈ ഗാനത്തിന്റെ റെക്കോഡിങ്ങ് കഴിഞ്ഞു.  

വിജയവാഡയില്‍ നിന്നുള്ള മണിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലേസര്‍ ഷോ സജ്ജീകരിക്കുന്നത്. ഒരു കോടി രൂപയാണ് ലേസര്‍ ഷോയ്‌ക്ക്.  ഏകദേശം 100 ടണ്‍ ഭാരമുണ്ട് പ്രതിമയ്‌ക്ക്. രണ്ടു ട്രക്കുകളിലായി നാല് ദിവസം യാത്ര ചെയ്താണ് പ്രതിമ പൂങ്കുന്നത് എത്തുക. പ്രതിമ കൊണ്ടുവരാനുള്ള യാത്രച്ചെലവ് തന്നെ പത്ത് ലക്ഷം രൂപയോളം വരും.  

Tags: കല്യാണ്‍ സ്വാമിമാര്‍ഹനുമാന്‍കല്യാണ്‍ സില്‍ക്സ്ഹനുമാന്‍ പ്രതിമKalyan Jewelryപട്ടാഭിരാമന്‍തൃശൂരിലെ പൂങ്കുന്നം സീതാരാമക്ഷേത്രംപൂങ്കുന്നംടി.എസ്. കല്ല്യാണരാമന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്യുന്നു.
Business

കല്യാണ്‍ ജ്വല്ലേഴ്സിന് 30,000 കോടി രൂപയുടെ വിപണി മൂല്യം; കേരളത്തിലെ നാലാമത്തെ കമ്പനി

കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍. കാര്‍ത്തിക്, രമേഷ് കല്യാണരാമന്‍, ടി.എസ്. കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.
Business

കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ തുറന്നു; ഉദ്ഘാടനം ചെയ്ത് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍

kalyan silks
Business

3000 രൂപയുടെ പര്‍ച്ചേസിന് 1500 രൂപയുടെ ഓണസമ്മാനവുമായി കല്യാണ്‍ സില്‍ക്‌സ്

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.