നേപിതാ : മ്യാന്മാറില് പ്രതിപക്ഷ ശക്തികേന്ദ്രത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 100ഓളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് സൈന്യം ആക്രമണം നടത്തിയത്.
വ്യോമസേനാ വിമാനങ്ങള്‍ ഗ്രാമത്തില്‍ താഴ്ന്ന് പറന്ന് ജനങ്ങള്‍ക്ക് മേല്‍ നിരവധി ബോംബുകള്‍ വര്‍ഷിച്ചതായി പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ രൂപീകരിച്ച ദേശീയ ഐക്യ സര്‍ക്കാരിലെ ആക്ടിംഗ് പ്രസിഡന്റ് ദുവ ലാഷി ലാ പറഞ്ഞു.2021 ഫെബ്രുവരിയില്‍ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം പാര്‍ലമെന്റ് ചേരാന്‍ അനുവദിച്ചിട്ടില്ല.
ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. രക്ഷാസമിതി പ്രമേയം അനുസരിച്ച് ജനങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ഗൂട്ടെറസ് സൈന്യത്തോട് ആവശ്യപ്പെട്ടു.
യുഎസും യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചു. മനുഷ്യജീവനോടുള്ള ഭരണകൂടത്തിന്റെ അവഗണനയാണ് സംഭവമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന് ഞെട്ടല്‍ രേഖപ്പെടുത്തി.
എന്നാല്‍ ‘പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ്’ എന്നറിയപ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ സേന സമീപത്തെ കെട്ടിടത്തില്‍ വെടിമരുന്ന് സംഭരിച്ചത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൈനിക വക്താവ് പറഞ്ഞത്. സാധാരണ ജനങ്ങളല്ല കൊല്ലപ്പെട്ടതെന്നും പിഡിഎഫ് പോരാളികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നുമാണ് സൈന്യം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: