ന്യൂദല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു. 24 മണിക്കൂറിനിടെ 7830 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് നിലവില്‍ 40,215 പേരാണ് രോഗികളായുളളത് 24 മണിക്കൂറിനുള്ളില്‍ 4,692 പേര് രോഗമുക്തി നേടി.
ന്യൂദല്‍ഹിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേര്‍ക്കാണ്. ഇവിടെ എയിംസില്‍ ഡോക്ടര്‍മാര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്ക് ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം. ആശുപത്രിയില്‍ സന്ദര്‍ശകരെയും ആള്‍ക്കൂട്ടങ്ങളെയും ഒഴിവാക്കണമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം.
മഹാരാഷ്ട്രയിലും ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.24 മണിക്കൂറിനിടെ 919 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: