വാഷിംഗടണ്‍ : ധനമന്ത്രി നിര്‍മ്മല സീതാരാമന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്ജദാനുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണില്‍ അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വസന്തകാല സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
ലോകബാങ്ക് രൂപീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ ജി 20 പ്രസിഡന്സിയില് രൂപീകൃതമായ ബഹുമുഖ വികസന ബാങ്കുകള്‍ ശക്തിപ്പെടുത്തുന്നതിനുളള വിദഗ്ധ സമിതിയെ കുറിച്ചും ചര്‍ച്ച ഉണ്ടായി.
ആഗോള പണപ്പെരുപ്പ പ്രശ്നങ്ങളെക്കുറിച്ചും മന്ത്രിമാര്‍ സംസാരിച്ചു. വികസ്വര, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ചും കൂടിയാലോചന നടത്തി.
വര്‍ദ്ധിച്ചുവരുന്ന ആഗോള കടബാധ്യതയുടെ പ്രശ്നങ്ങളും അത് പരിഹരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: