കൊച്ചി : ഡോളര്‍, സ്വര്‍ണ്ണം കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഈ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
മുഖ്യമന്ത്രിക്കെതിരായ കേസില്‍ ശരിയായ രീതിയില്‍ അല്ല അന്വേഷണം. കോടതിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദമല്ലാതെ തെളിവുകളില്ല. അതിനാല്‍ ഹര്‍ജി നിലനില്ക്കുന്നില്ല. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും പറഞ്ഞ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിന്റേയും ഇഡിയുടേയും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. എത്ര ഉന്നതന് ആയാലും നിയമം അതിനും മുകളിലാണെന്നും ഹൈക്കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: