കോഴിക്കോട് : എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും ഷാരൂഖ് സെയ്ഫിയെ എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. അതിനുശേഷം ഷൊര്‍ണൂരിലും പ്രതിയെ കൊണ്ടുപോയേക്കുമെന്നാണ് സൂചന.
ആക്രമണത്തിന് ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കൃത്യത്തിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്നാണ് നിലവിലെ പോലീസിന്റെ നിഗമനം. ഷാരൂഖ് സെയ്ഫി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും അതിലേക്കാണ് വഴി ചൂണ്ടുന്നത്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് ഷാരൂഖ് ആര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷൊര്‍ണൂരിലെ തെളിവെടുപ്പ് ഏറെ നിര്‍ണായകമാണ്.
റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പമ്പ് ഒഴിവാക്കി ഒരു കിലോമീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത്. ഇത് കൂടാതെ ഷൊര്‍ണൂരില്‍ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളില്‍ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇയാളെ കുറിച്ച് ദല്‍ഹി കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തില്‍ ഷാരൂഖിന് സ്വകാര്യ ബാങ്കില്‍ ഒരു അക്കൗണ്ട് മാത്രമാണ് സ്വന്തമായി ഉള്ളത്. ഷാരൂഖിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇയാളുടെ ബന്ധുക്കളെയും പ്രത്യേക സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: