വാഷിംഗ്ടണ്‍ : ദുഖ വെള്ളി ഉടമ്പടിയുടെ 25ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി പ്രസിഡന്റ് ജോ ബൈഡന് ഇന്ന് രാത്രി വടക്കന്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ എത്തും. ബെല്‍ഫാസ്റ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് അദ്ദേഹത്തെ സ്വീകരിക്കും. ഇതിന് ശേഷം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ജോ ബൈഡന് സന്ദര്‍ശിക്കും. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയ ബ്രക്സിറ്റിനു ശേഷമുള്ള വടക്കന്‍ അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട വ്യാപാര നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
ബെല്‍ഫാസ്റ്റിലെ പുതിയ അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ബൈഡന് പ്രസംഗിക്കും.സുരക്ഷാ ആശങ്കകള്‍ക്കിടയിലും ബെല്‍ഫാസ്റ്റിലേക്ക് പോകാന്‍ ബൈഡന് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. വടക്കന്‍ അയര്‍ലണ്ടിനെ കുറിച്ച് ബൈഡന് വലിയ ശ്രദ്ധയുണ്ടെന്നും അവിടത്തെ സമാധാനത്തെയും സമൃദ്ധിയെയും പിന്തുണച്ചതിന്റെ നീണ്ട ചരിത്രമുണ്ടെന്നും കിര്‍ബി പറഞ്ഞു.
തന്റെ ഐറിഷ് വേരുകളെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ബൈഡന് ഐറിഷ് റിപ്പബ്ലിക്കിലും സമയം ചെലവിടും. അവിടെ അദ്ദേഹം ഡബ്ലിനിലും അദ്ദേഹത്തിന്റെ രണ്ട് പൂര്‍വ്വിക ഭവനങ്ങളിലും സന്ദര്‍ശനം നടത്തും.
1998 ഏപ്രില്‍ 10ന് ഒപ്പുവച്ച ദുഃഖവെള്ളി ഉടമ്പടിയിലൂടെയാണ വടക്കന്‍ അയര്‍ലണ്ടിനെ പിടിച്ചുലച്ച മൂന്ന് പതിറ്റാണ്ട് നീണ്ട വിഭാഗീയ രക്തച്ചൊരിച്ചില്‍ അവസാനിച്ചത്. അയര്‍ലന്‍ഡ് ദ്വീപില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് സ്വതന്ത്ര രാജ്യവും വടക്കന്‍ അയര്‍ലണ്ട് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: