കോട്ടയം; മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാ പോലീത്തയും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ.ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുമായി ബിജെപി മധ്യമേഖലാ പ്രസിഡന്റും റബ്ബര്‍ബോര്‍ഡ് മെമ്പറുമായ എന്‍ ഹരി കൂടിക്കാഴ്ച നടത്തി.
ഗുജറാത്തില്‍ സഭ നടത്തുന്ന നിരവധി സ്‌കൂളുകള്‍ ഉണ്ട് ,പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് അടിസ്ഥാനപരമായും ഉന്നത നിലവാരത്തിലും മികച്ച വിദ്യാഭ്യാസം നല്‍കുന്ന സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ മോദിജി മികച്ച പിന്തുണയും സഹായവും നല്‍കിയിരുന്നെന്നു. മെത്രാപ്പോലീത്തപറഞ്ഞു.
രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കണ്ടില്ലന്നു നടിക്കാനാവില്ല.പണം വാങ്ങി അസത്യങ്ങള്‍ എഴുതിവിടുന്ന ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് രാജ്യത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകുന്നതും ചിലര്‍ വികസന പദ്ധതികള്‍ തങ്ങളുടെ ചിത്രം വെച്ച് തങ്ങളുടേതായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയില്‍ നടക്കുന്ന ന്യുനപക്ഷങ്ങള്‍ക്ക് മേലുള്ള അക്രമങ്ങള്‍ക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികള്‍ എന്ന കാഴ്ചപ്പാടും വ്യക്തിപരമായി തനിക്കില്ലെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. മത നിരപേക്ഷതയും വിവിധ ഭാഷകളും വൈവിധ്യങ്ങളും ഉള്ള രാജ്യമാണ് ഭാരതം. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം.പക്ഷെ മുന്‍വിധിയോട് കൂടി അതിനെ സമീപിക്കുന്നത് ശരിയല്ല..ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്‌ക്കും സഭയ്‌ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല. കൽക്കത്തയിൽ കന്യാസ്ത്രീ കോണ്‍വെന്റ് ആക്രമിച്ചവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ എഴുതി .ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞു .പക്ഷെ അത് മാധ്യമങ്ങള്‍ എഴുതാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയ സ്വയം സേവക സംഘം രാജ്യത്തെ ദേവിയായി കാണുന്ന പ്രസ്ഥാനമാണെന്നും രാജ്യ താല്പര്യം മുന്‍നിര്‍ത്തി വ്യക്തിത്വ വികസനം സാധ്യമാകുന്ന തരത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കുന്ന ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കാന്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെക്കാലത്തെ സൗഹൃദമുള്ള .ഏറെനാള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തിരുമേനിയുമായി കൂടിക്കാഴ്‌ച്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്‍ ഹരി അറിയിച്ചു. ബിജെപി പാമ്പാടി ഏരിയ ജനറല്‍ സെക്രട്ടറി ജോസഫ് ജോഷ്വാ ഒപ്പമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: