തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് പരസ്യപ്പെടുത്തിയ ആദ്യത്തെ രാഷ്ട്രീയക്കാരന് മു്ന്‍ എംഎല്‍എ പി സി ജോര്‍ജ്ജാണ്. റിയാസിനെതിരെ എന്‍.ഐ.എ അന്വേഷണമുണ്ടെന്നും ജോര്‍ജ്ജ് ചാനല്‍ ചര്ച്ചിയില് പറഞ്ഞിരുന്നു. കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നത് പിണറായി വിജയനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകന്‍ മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും പി സി ജോര്‍ജ് പറഞ്ഞു. റിയാസ് തീവ്രവാദിയാണെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നതെന്നും അല്ലാതെ മുസ്ളീം ആയത് കൊണ്ട് തീവ്രവാദിയെന്നു വിളിച്ചതല്ലയെന്നു വാര്‍ത്താ സമ്മേളനത്തിലും പി സി ജോര്‍ജ് പറഞ്ഞു. തീവ്രവാദിയെന്നും വീണ്ടും താന്‍ പറയുകയാണ് ധൈര്യം മുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും ജോര്‍ജ് വെല്ലുവിളിച്ചു. വെല്ലുവിളിച്ചിട്ടും ജോര്‍ജ്ജിനെതിരെ നടപടിയൊന്നും ഉണ്ടായില്ല.
ഇതേ കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സൂചിപ്പിച്ചപ്പോള്‍ ഉറഞ്ഞു തുളളുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. റിയാസിനെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് വി ടി ബലറാമാണ് സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ആദ്യം പ്രതികരിച്ചത്.”പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരില്‍ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്. ആരോപണമെന്ന നിലയില്‍ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.” ബലറാം പറഞ്ഞു.
മന്ത്രി വി ശിവന്‍കുട്ടിയും റിയാസിനെ പിന്തുണച്ചു രംഗത്തുവന്നു. ‘വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാരമ്പര്യം മുഹമ്മദ് റിയാസിനുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ ജയിലിലും പോയിട്ടുണ്ട്. ഇത്തരത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും സമരത്തില്‍ പങ്കെടുത്ത പാരമ്പര്യം കെ.സുരേന്ദ്രന് ഉണ്ടോ’ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: