ജയ്പൂര്‍ : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനിരിക്കെ കോണ്‍ഗ്രസിന് തലവേദനയായി രാജസ്ഥാനിലെ ഗ്രൂപ്പ് പോര്്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് ഇന്ന്് നിരാഹാര സമരം നടത്തി .
മുന്‍ സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കുമെന്ന് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടാണ് സച്ചിന്റെ നിരാഹാരമെങ്കിലും ലക്ഷ്യം അശോക ഗെലോട്ടാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെങ്കിലും വീണ്ടും ബന്ധം വഷളാവുകയായിരുന്നു.
ഉപവാസം ആരംഭിക്കുന്നതിന് മുമ്പ് പൈലറ്റ് മഹാത്മാഗാന്ധിയുടെയും മഹാത്മാ ജ്യോതിബ ഫൂലെയുടെയും ഛായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. പൈലറ്റിന്റെ നിരവധി അനുയായികള്‍ നിരാഹാരസമരം നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. അതിനിടെ, പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് പൈലറ്റിന്റെ ഉപവാസമെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് പ്രസ്താവനയിറക്കി. സച്ചിന് സര്‍ക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാമെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: