ന്യൂദല്‍ഹി: അമിത് ഷായുടെ സന്ദര്‍ശനം ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനം ടെലിവിഷനില്‍ക്കണ്ട മുന്‍ എയര്‍ കമ്മഡോര്‍ കൂടിയായ പിതാവ് തനിക്കയച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
അമിത് ഷാ ജിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം കണ്ടതിന് ശേഷം ഇന്ന് തന്റെ പിതാവില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കിബിത്തൂ, വാലോങ് മെമ്മോറിയല്‍ എന്നിവിടങ്ങളിലെ അമിത് ഷായുടെ സന്ദര്‍ശനം സംബന്ധിച്ച ടെലിവിഷന്‍ വാര്‍ത്തകള്‍ ഹൃദയസ്പര്‍ശിയായ വൈകാര്യതയാണ് ഉയര്‍ത്തിയത്.
അതിര്‍ത്തി പ്രദേശത്ത് നിന്ന് ഞാന്‍ പലതവണ പറന്നുയരുമ്പോള്‍ അരികത്തുള്ള കെട്ടിടത്തില്‍ നിന്ന് അന്ന് ചെറിയ കുട്ടിയായിരുന്ന നീ കൈവീശി യാത്രപറയുന്ന കാഴ്ചയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്ന് പിതാവ് തനിക്കയച്ച കുറിപ്പില്‍ പറയുന്നതായി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമായ കിബിത്തുവിലും വാലോങ് യുദ്ധ സ്മാരകത്തിലും അമിത് ഷാ നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ പിതാവിന്റെ കുറിപ്പ് പങ്കുവച്ചത്.
പിതാവിന്റെ സ്ഥലം മാറ്റത്തിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1954 ജൂലൈ 17 ന് കമ്മിഷന്‍ഡ് ഓഫിസറായി ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന എയര്‍ കമ്മഡോര്‍ എം കെ ചന്ദ്രശേഖര്‍ സൈന്യത്തിന് വേണ്ടി ഏകദേശം 13,000 മണിക്കൂറുകള്‍ യുദ്ധവിമാനങ്ങള്‍ അടക്കം പറത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് വിശിഷ്ട മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ ബഹുമതികള്‍ കരസ്ഥമാക്കിയ അദ്ദേഹം 1986 ഡിസംബര്‍ 25ന് വ്യോമസേനയില്‍ നിന്ന് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: