കൊച്ചി: ബി.ജെ.പിയുടെ കേരള കോര്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം. പുതുതായി ആരേയും കോര്‍കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ കോര്‍കമ്മറ്റിയില്‍ എടുത്തു എന്ന തരത്തില്‍ ചിലമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. നേരത്തെ സുരേഷ് ഗോപിയേയും കോര്‍ കമ്മറ്റിയില്‍ എടുത്തു എന്ന കള്ള വാര്‍ത്ത പ്രചരിച്ചിരുന്നു.
കെ.സുരേന്ദ്രന്, വി.മുരളീധരന്, ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്,സി കെ പദ്മനാഭന്, പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി, എ എന്‍ രാധാകൃഷ്ണന്, ജോര്‍ജ് കുര്യന്, എം ടി രമേശ്, സി.കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവരാണ് കോര്‍കമ്മറ്റിയില്‍ ഉള്ളത്.
കൊച്ചിയില്‍ നരേന്ദ്രമോദിയുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നടന്ന യോഗത്തില്‍ കോര്‍കമ്മറ്റി അംഗങ്ങള്‍ക്കു പുറമെ ഉപാദ്ധ്യക്ഷന്‍ കെ.എസ്.രാധാകൃഷ്ണന്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ്, തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് , മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് എന്നിവരും പങ്കെടുത്തു
പ്രധാനമന്ത്രിയുടെ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശത്തെ കോര്‍ കമ്മിറ്റി അഭിനന്ദിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി വിഭാവന ചെയ്യുന്ന സര്‍വ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
മോദി സര്‍ക്കാര്‍ എല്ലാ ജനവിഭാഗങ്ങളോ ടും സബ് ക്കാ സാത് ‘സബ് ക്കാ വികാസ് സബ് ക്കാ വിശ്വാസ് സബ് ക്കാ പ്രയാസ്’ എന്ന ആശയത്തിന്റെ അടിസ്ഥാന ത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിലെ െ്രെകസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്ളാദകരമാണ്.
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങള്‍ക്ക് കേരള ജനതക്ക് വേണ്ടി കോര്‍ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഏപ്രില്‍ 25 ലെ കേരള സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റി കോര്‍ കമ്മിറ്റി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: